ഒറ്റ ക്ലിക്കിൽ ഒരു സാധനത്തിൻറെ വിവരങ്ങൾ കമ്പ്യൂട്ടറിൽ എത്തുന്ന മാജിക്ക് ചിന്തിച്ചിട്ടുണ്ടോ? അതാണ് ബാർകോഡ്. റീട്ടെയിൽ, ഹോൾ സെയിൽ കച്ചവടങ്ങളിലെ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടായിരുന്നു ബാർകോഡിൻറെ വരവ്.
1973-ൽ അമേരിക്കയിലെ നോർത്ത് കരോലിനയിലെ ശാസ്ത്രജ്ഞൻമാരായ ജോർജ് ലോററും നോർമൻ ജോസഫും ചേർന്നണ് ബാർ കോഡ് അഥവ യൂണിവേഴ്സൽ പ്രൊഡക്റ്റ് കോഡ് കണ്ടുപിടിച്ചത്. ആദ്യ രീതിയിൽ നിന്നും പല തവണ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോഴുള്ളത്.
വീതികുറഞ്ഞ് ലംബമായി കറുപ്പും വെളുപ്പും വരകളും അക്കങ്ങളും ചേർന്ന ബാർ കോഡ് കമ്പ്യൂട്ടർ സെൻസറുകൾ ഉപയോഗിച്ച് വായിച്ചെടുക്കാം . ഉൽപ്പന്നത്തിന്റെ വില,പ്രത്യേകത,നിർമാണ യൂണിറ്റ്,രാജ്യം എന്നിവ ബാർ കോഡിൽ രേഖപ്പെടുത്തിയിരിക്കും. ഓരോ വരയും ഓരോ അക്കങ്ങളെ സൂചിപ്പിക്കുന്നു .
ഒന്നാമത്തെ അക്കം ഉൽപ്പന്നത്തേയും അടുത്ത ഗ്രൂപ്പിലെ അക്കം നിർമാതാക്കളെയും മൂന്നാമത്തെ ഗ്രൂപ്പിലെ അക്കങ്ങൾ ഏതു തരം ഉൽപ്പന്നമാണെന്നും വ്യക്തമാക്കുന്നു . ബാർ കോഡ് രേഖപ്പെടുത്തിയ ഭാഗം സെൻസറിനോടടുപ്പിച്ചാൽ ഉൽപ്പന്നങ്ങളെ സംബന്ധിച്ച പൂർണവിവരങ്ങൾ കമ്പ്യൂട്ടറിൽ രേഖപ്പെടുത്തും . പ്രത്യേകതരം സ്കാനർ ഉപയോഗിച്ചും ബാർ കോഡ് വായിച്ചെടുക്കാം .
അന്ന് സ്റ്റിക്കർ ഒട്ടിച്ച് തുടക്കം
ഉപഭോക്താവ് ഉത്‍പ്പന്നം തിരഞ്ഞെടുത്താൽ റീഡർ ഉപയോഗിച്ച് ബാർ കോഡ് സ്കാൻ ചെയ്ത ശേഷം ബിൽ തുക ഈടാക്കുന്നതാണ് ഇപ്പോൾ പൊതുവേയുള്ള രീതി . എന്നാൽ ബാർ കോഡ് നിലവിൽ വരുന്നതിന് മുൻപ് വില രേഖപ്പെടുത്തിയ ലേബൽ ഓരോ ഉത്പ്പന്നത്തിലും പതിക്കാൻ സ്റ്റോർ ഉടമകൾക്ക് ജീവനക്കാരെ നിയോഗിക്കേണ്ടി വന്നിരുന്നു . ഈ സാഹചര്യത്തിലാണ് ബാർ കോഡിന് രൂപം നൽകിയത് .
ബാർ കോഡ് വന്നതിന് ശേഷം
ആഗോളതലത്തിൽ ചില്ലറ വ്യാപാര മേഖലയുടെ പ്രവർത്തനരീതിയെ തന്നെ ബാർ കോഡ് സംവിധാനം മാറ്റിമറിച്ചു . തിരിച്ചറിയലിനും സ്കാനിങ്ങിനുമായി ആയിരക്കണക്കിന് ഉൽപ്പന്നങ്ങളിൽ ഇന്ന് ബാർ കോഡ് കാണാൻ കഴിയും . ഉത്പന്ന വലി തൽക്ഷണം തിരിച്ചറിയാൻ ചില്ലറ വ്യാപാരികളെ ബാർ കോഡ് സഹായിക്കുന്നു . ബില്ലിങ് എളുപ്പമാക്കുന്നതിനൊപ്പം ശരിയായ വില ഈടാക്കാനും സാധനങ്ങളുടെ സ്റ്റോക്കിന്റെ കണക്ക് കൃത്യമായി സൂക്ഷിക്കാനും ബാർ കോഡ് സംവിധാനം സഹായിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...