ഓഫറുകള്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ആവശ്യമില്ലാത്ത സാധനങ്ങള്‍ പോലും ഓഫറുണ്ടെന്ന് കേട്ടാല്‍ ചുമ്മാ വാങ്ങി പരീക്ഷിക്കുന്നവരാണ് ഭൂരിപക്ഷവും. അതില്‍ തന്നെ ഇഷ്ടമുള്ള ബ്രാന്‍ഡുകളുടെ വലിയ വില കാരണം വാങ്ങാന്‍ സാധിക്കാത്തവര്‍ അവയ്ക്ക് ഓഫര്‍ വരുന്നതും നോക്കിയിരിക്കാറുണ്ട്. ഇഷ്ടമുള്ളവയെല്ലാം ഓഫറിനനുസരിച്ച് വാങ്ങിക്കുന്നതാണ് ചിലരുടേയെങ്കിലും രീതി. എങ്കിലിതാ നിങ്ങള്‍ക്കായി വമ്പന്‍ ഓഫറുകളുമായി വീണ്ടുമെത്തിയിരിക്കുകയാണ് രാജ്യത്തെ തന്നെ മുന്‍നിര ഇ കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണ്‍. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ 'ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍' എന്ന പേരില്‍ ആമസോണിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഫാഷന്‍, ഇലക്ട്രോണിക്സ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നീ വിവിധ ഉല്‍പന്നങ്ങള്‍ക്ക് ആകര്‍ശകമായ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ 99 രൂപയ്ക്ക് വിവിധ ഉത്പന്നങ്ങളും ലഭ്യമാണ്.
മെയ് 4 മുതലാണ് ഈ ഓഫര്‍ മാമാങ്കം ആരംഭിക്കുന്നത്. പ്രൈം അംഗങ്ങള്‍ക്ക് 12 മണിക്കൂര്‍ മുന്‍പ് ഓഫര്‍ വിലയ്ക്ക് ഉല്‍പന്നങ്ങള്‍ വാങ്ങാവുന്നതാണ്. ഡീലുകള്‍ക്കും കിഴിവുകള്‍ക്കും പുറമേ തിരഞ്ഞെടുക്കപ്പെടുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐ ഇടപാടുകള്‍ക്കും 10 ശതമാനം വരെ ഇളവുകളും ആമസോണ്‍ മുന്നോട്ട് വെക്കുന്നു. കൊട്ടക് മഹീന്ദ്ര ബാങ്കുമായും ഐസിഐസിഐ ബാങ്കുമായും സഹകരിച്ച് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും 10 ശതമാനം അധിക കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു. അതില്‍ തന്നെ ഉപഭോക്താക്കളില്‍ ആമസോണ്‍ പേയും ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡും ഉപയോഗിക്കുന്നവര്‍ക്ക് 2000 രൂപ അധിക ആനുകൂല്യങ്ങളും നേടാവുന്നതാണ്. അതിനുപുറമേ പുതിയ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ആദ്യ ഓര്‍ഡറില്‍ 20 ശതമാനം ക്യാഷ്ബാക്കും നല്‍കും.
ALSO READ: ഒറ്റ വാട്സാപ്പ് അക്കൗണ്ട് നാല് ഫോണുകളിൽ ഉപയോഗിക്കാം, വാട്ട്‌സ്ആപ്പിൻറെ മൾട്ടി-ഡിവൈസ് ഫീച്ചർ വരുന്നു
അതേസമയം, അടുത്തിടെ ഇന്ത്യയിലെ പ്രൈം അംഗത്വത്തിനുള്ള നിരക്ക് ആമസോണ്‍ ഉയര്‍ത്തിയിരുന്നു. ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയിലിലൂടെ മുന്‍നിര ബ്രാന്‍ഡുകളായ സാംസങ്, വണ്‍പ്ലസ്, റിയല്‍മി, ഷഓമി, ഒപ്പോ, ലാവ തുടങ്ങിയ സ്മാര്‍ട് ഫോണുകള്‍ 40 ശതമാനം വരെ കിഴിവില്‍ സ്വന്തമാക്കാം. അമ്പരിപ്പിക്കുന്ന കുറഞ്ഞ വിലയില്‍ ഐഫോണ്‍ 14 ലഭിക്കുമെന്നും ആമസോണ്‍ സൂചന നല്‍കുന്നു. എഫോണ്‍ 14 ന്റെ അടിസ്ഥാന മോഡലിന്റെ വില 71,999 രൂപ മുതലാണ് തുടങ്ങുന്നത്. ഇതിനൊപ്പം എക്‌സ്‌ചേഞ്ച് ഓഫറും ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ ആകര്‍ഷണം. നിങ്ങള്‍ക്ക് നിങ്ങളുടെ പഴയ ഫോണ്‍ നല്കി പുത്തന്‍ സ്വന്തമാക്കാം. ഈ ഡീലിലൂടെ 10,000 രൂപ വരെ കിഴിവ് ലഭിക്കും.
ഈ സെയിലില്‍ പ്രൈം അംഗങ്ങള്‍ക്ക് 18 മാസം വരെ നോകോസ്റ്റ് ഇഎംഐ ഓപ്ഷനുകളും 5000 രൂപ വരെ ആമസോണ്‍ പേ റിവാര്‍ഡുകളും നേടാവുന്നതാണ്. ഇനിയുള്ള ദിവസങ്ങളില്‍ ആമസോണ്‍ പല ഉത്പന്നങ്ങള്‍ക്കും അപ്രതീക്ഷിത ഓഫറുകള്‍ മുന്നോട്ടു വെക്കുമെന്നാണ് സൂചന. ആമസോണ്‍ ഇലക്ട്രോണിക്സ്, ഫാഷന്‍, ഗാര്‍ഹിക, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, എന്നിവയും ഇതില്‍ ഉള്‍പ്പെടും. ഇലക്ട്രോണിക്സ് ഉപകരണങ്ങളായ ട്രിമ്മറുകള്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട് വാച്ചുകള്‍, ഹെഡ്ഫോണുകള്‍ തുടങ്ങിയ വാങ്ങുന്നവര്‍ക്ക് 75 ശതമാനം വരെ കിഴിവ് ഉണ്ടായിരിക്കും. വില്‍പ്പന സമയത്ത് 1 ലക്ഷം സൗജന്യ ഇയര്‍ഫോണുകളും സ്മാര്‍ട് വാച്ചുകളും നേടാമെന്നും ആമസോണ്‍ പറയുന്നുണ്ട്. എന്നാല്‍ കൃത്യമായ വിശദാംശങ്ങള്‍ ഇനിയും വിളിപ്പെടുത്തിയിട്ടില്ല. വസ്ത്രങ്ങള്‍ക്കും മറ്റ് ഫാഷന്‍ ഉല്‍പന്നങ്ങള്‍ക്കും 50 ശതമാനം മുതല്‍ 80 ശതമാനം വരെ കിഴിവുകളാണ് പ്രതീക്ഷിക്കുന്നത്. എസി, കൂളറുകള്‍, റഫ്രിജറേറ്ററുകള്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍ക്ക് 60 ശതമാനം വരെ കിഴിവ് നേടാമെന്നും സൂചനയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...