Amazon Prime Subscription : ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷന്റെ വില വർധിക്കുന്നു; 500 രൂപ വരെ വർധിക്കാൻ സാധ്യത

മൂന്ന് മാസം ഉള്ള പ്ലാനിന്റെ വില 459 രൂപയും, പ്രതിവർഷം ഉള്ള പ്ലാനിന്റെ വില 1499 രൂപയും ആയിരിക്കും.

Written by - Zee Malayalam News Desk | Last Updated : Oct 23, 2021, 01:08 PM IST
  • ആമസോൺ പ്രൈമിന് നിലവിൽ 3 പ്ലാനുകളാണ് ഉള്ളത്, പ്രതിമാസം ഉള്ള പ്ലാനിനിന്റെ വില 129 രൂപയാണ്.
  • അതേസമയം മൂന്ന് മാസം കൂടുമ്പോൾ ഉള്ള പ്ലാനിന്റെ വില 329 രൂപയാണ്. പ്രതിവർഷം ഉള്ള പ്ലാനിന്റെ വില 999 രൂപയാണ്.
  • എന്നാൽ വില വർധിക്കുന്നതോടെ പ്രതിമാസം ഉള്ള പ്ലാനിന്റെ വില 179 രൂപയായി വർധിക്കും.
  • കൂടാതെ മൂന്ന് മാസം ഉള്ള പ്ലാനിന്റെ വില 459 രൂപയും, പ്രതിവർഷം ഉള്ള പ്ലാനിന്റെ വില 1499 രൂപയും ആയിരിക്കും.
Amazon Prime Subscription : ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷന്റെ വില വർധിക്കുന്നു; 500 രൂപ വരെ വർധിക്കാൻ സാധ്യത

Bengaluru : ഇന്ത്യയിൽ ഏറ്റവും വില കുറവുള്ള ഒടിടി സബ്‌സ്‌ക്രിപ്‌ഷനാണ് ആമസോൺ പ്രിമിന്റേത് (Amazon Prime) . ഇന്ത്യയിൽ ഓർ മാസത്തിന് 129 രൂപ എന്ന നിരക്കിലാണ് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ ലഭിക്കുന്നത്. എന്നാൽ ഉടൻ തന്നെ ഇതിന്റെ വില ഇരട്ടിയായി വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂസിപ്പിക്കുന്നത്. ദീപാവലി കഴിഞ്ഞുള്ള സമയത്ത് ഈ വില വർധന നിലവിൽ  വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആമസോൺ പ്രൈമിന് നിലവിൽ 3 പ്ലാനുകളാണ് ഉള്ളത്, പ്രതിമാസം ഉള്ള പ്ലാനിനിന്റെ വില 129 രൂപയാണ്. അതേസമയം മൂന്ന് മാസം കൂടുമ്പോൾ ഉള്ള പ്ലാനിന്റെ വില 329 രൂപയാണ്. മതമല്ല പ്രതിവർഷം ഉള്ള പ്ലാനിന്റെ വില 999 രൂപയാണ്. എന്നാൽ വില വർധിക്കുന്നതോടെ  പ്രതിമാസം ഉള്ള പ്ലാനിന്റെ വില  179 രൂപയായി വർധിക്കും. കൂടാതെ മൂന്ന് മാസം ഉള്ള പ്ലാനിന്റെ വില 459 രൂപയും, പ്രതിവർഷം ഉള്ള പ്ലാനിന്റെ വില 1499 രൂപയും ആയിരിക്കും.

ALSO READ: Budget Fitness Bands : വളരെ വിലകുറവിൽ ലഭിക്കുന്ന മികച്ച ഫിറ്റ്നസ് ബാൻഡുകൾ ഏതൊക്കെ?

വില വർദ്ധനവ് എന്ന് മുതൽ നിലവിൽ വരുമെന്ന് കമ്പനി ഇനിയും അറിയിച്ചിട്ടില്ല. എന്നാൽ ഈ വില വർദ്ധനവ് ദീപവലി കഴിഞ്ഞയുടനെ നിലവിൽ വരുമെന്നാണ്ഏവരും പ്രതീക്ഷിക്കുന്നത്. നിങ്ങൾ അയാസോൺ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ എടുക്കുന്നുണ്ടെങ്കിൽ അതിന് ഏറ്റവു നല്ല സമയം ഇതാണ്.

ALSO READ: Reliance, Airtel, Vodafone-Idea: 600 രൂപയിൽ താഴെ വിലയിലുള്ള മികച്ച പോസ്റ്റ് പെയ്ഡ് പ്ലാനുകൾ

 എന്നാൽ ആമസോൺ പ്രൈം വാർഷിക സബ്സ്ക്രിപ്ഷന് വില കൂടുമ്പോഴും  വിദ്യാർത്ഥികൾക്ക് അവരുടെ 50 ശതമാനം കിഴിവ് നൽകുന്നത് തുടരുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ആമസോൺ അതിന്റെ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ 2016-ലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്, പ്രതിവർഷം 499 രൂപയായിരുന്നു വില. പിന്നീട് പ്രതിവർഷം 999 രൂപയായി വില വർദ്ധിപ്പിച്ചു. അതിനുശേഷം, കമ്പനി പുതിയ പ്രതിമാസ, ത്രൈമാസ പദ്ധതികളും അവതരിപ്പിച്ചു. അതിനുശേഷം വാർഷിക സബ്‌സ്‌ക്രിപ്‌ഷന്റെ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

ALSO READ: Facebook : ഫേസ്ബുക്ക് പേര് മാറ്റാനൊരുങ്ങുന്നു; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

ആമസോൺ അതിന്റെ പ്രൈം വരിക്കാർക്ക് നിരവധി ആനൂകൂല്യങ്ങൾ നൽകുന്നുണ്ട്. പ്രൈം വീഡിയോ, പ്രൈം മ്യൂസിക്ക്, ആമസോണിന്റെ സെയിലുകളിലേക്ക് നേരത്തെയുള്ള അക്സസ്സ്  എന്നിവ നൽകുന്നുണ്ട്. ആമസോൺ ഫോട്ടോസ്, ആമസോൺ മ്യൂസിക് എച്ച്‌ഡി എന്നിവയുൾപ്പെടെയുള്ള മറ്റ് സവിശേഷതകളും വരും മാസങ്ങളിൽ സേവനത്തോടൊപ്പം കമ്പനി ഉടൻ തന്നെ ഇന്ത്യൻ മേഖലയിലേക്ക് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News