Apple AR/VR Headset | ആപ്പിളിന്റെ AR/VR ഹെഡ്സെറ്റുകൾ ഉടൻ എത്തുമെന്ന് റിപ്പോർട്ട്

ഇതിന് വേണ്ടി ഏറ്റവും മികച്ച ചിപ്പ് സെറ്റിനായി കമ്പനി ഗവേഷണം നടത്തുകയാണെന്ന് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 19, 2021, 05:11 PM IST
  • ഇതിന് വേണ്ടി ഏറ്റവും മികച്ച ചിപ്പ് സെറ്റിനായി കമ്പനി ഗവേഷണം നടത്തുകയാണെന്ന് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
  • അടുത്ത വർഷം 2022ൽ അവസാനത്തോടെ ആപ്പിളിന്റെ AR/VR ഹെഡ്സെറ്റുകൾ അവതരിപ്പിക്കുമെന്നാണ് ആപ്പിൾ ഉത്പനങ്ങൾ വിലയിരത്തലുകൾ നൽകുന്ന മിങ് ചി ക്യോ അറിയിക്കുന്നത്.
  • അതായത് അടുത്ത പത്ത് മാസത്തിനുള്ള ആപ്പിൾ തങ്ങളുടെ പുതിയ ഹെഡ്സെറ്റ് മാർക്കറ്റിലെത്തിയേക്കും.
Apple AR/VR Headset | ആപ്പിളിന്റെ AR/VR ഹെഡ്സെറ്റുകൾ ഉടൻ എത്തുമെന്ന് റിപ്പോർട്ട്

ആപ്പിൾ ആരാധകർക്ക് സന്തോഷ വാർത്ത, ടെക് ഭീമൻ തങ്ങളുടെ AR/VR ഹെഡ്സെറ്റുകൾ (Apple AR Headset) ഉടൻ വിപണിയിൽ എത്തിക്കാൻ ശ്രമിക്കുകയാണ്. ഇതിന് വേണ്ടി ഏറ്റവും മികച്ച ചിപ്പ് സെറ്റിനായി കമ്പനി ഗവേഷണം നടത്തുകയാണെന്ന് ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

അടുത്ത വർഷം 2022ൽ അവസാനത്തോടെ ആപ്പിളിന്റെ AR/VR ഹെഡ്സെറ്റുകൾ അവതരിപ്പിക്കുമെന്നാണ് ആപ്പിൾ ഉത്പനങ്ങൾ വിലയിരത്തലുകൾ നൽകുന്ന മിങ് ചി ക്യോ അറിയിക്കുന്നത്. അതായത് അടുത്ത പത്ത്  മാസത്തിനുള്ള ആപ്പിൾ തങ്ങളുടെ പുതിയ ഹെഡ്സെറ്റ് മാർക്കറ്റിലെത്തിയേക്കും.

ALSO READ : Android App by Apple | സ്വകാര്യത മുഖ്യം; ആന്‍ഡ്രോയ്ഡ് യൂസേഴ്സിന് ആപ്പുമായി ആപ്പിള്‍

കൂടാതെ 2022 പകുതിയോടെ ഹെഡ്സെറ്റ് അവതരിപ്പിച്ചേക്കുമെന്ന് ക്യോ അറിയിക്കുന്നുണ്ട്.  എന്നാൽ നിർമാണം തുടങ്ങാൻ ചിലപ്പോൾ വൈകിയേക്കും, അതുകൊണ്ടാണ് ഹെഡ്സെറ്റ് 2022 അവസാനത്തോടെ വിപണിയിലേക്കെത്തുമെന്ന് ടെക് നിരീക്ഷകൻ അറിയിക്കുന്നത്. 

പ്രത്യേകമായി ഈ ഹെഡ്സെറ്റ് ഗെയിമിങ്, മറ്റ് വിനോദാവശ്യങ്ങൾക്കായിട്ടാണ് ആപ്പിൾ മുന്നോട്ട് വെക്കുന്നത്. രണ്ട് പ്രൊസസറിൽ പ്രവർത്തിക്കുന്ന ഹെഡ്സെറ്റ് അതിന്റെ പ്രവർത്തനത്തിലും രണ്ടാമതായി സെൻസറുകളുമായി പ്രവർത്തിക്കുന്നതാണ്. 

ALSO READ : Cheapest iPhone| ഐഫോണിൻറെ ഏറ്റവും വിലകുറഞ്ഞ മോഡൽ, പക്ഷെ വിറ്റു പോയില്ല

ഒരേസമയം ഓഗ്മെന്റ് റിയാലിറ്റിയും ഒപ്പം സോണിയുടെ 4K OLED മൈക്രോഡിസ്പ്ലെയും ഉണ്ടായിരിക്കുന്നതാണ്. ഒക്കുലസ് ക്വെസ്റ്റ് സമാനമായ ഒരു ഹെഡ്സെറ്റായിരിക്കും ആപ്പിൾ ഇറക്കാൻ ഒരുങ്ങുന്നത്. കുടാതെ ബാഹ്യമായി ക്യമറ ഘടിപ്പിച്ച് എആറിന്ഫെ ഫീച്ചറുകൾ പരിശോധിച്ചേക്കും. ഏകദേശം 2000 മുതൽ 3,000 ഡോളർ വരെയാകും ആപ്പിളിന്റെ AR/VR ഹെഡ്സെറ്റുകൾക്ക് കമ്പനി നിശ്ചിയിക്കാൻ പോകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News