ന്യൂഡൽഹി: രാജ്യത്തെ സൈനികർക്ക് പരസ്പരം ആശയവിനിമയം നടത്താനും രഹസ്യങ്ങൾ ചോരാതിരിക്കാനും പുതിയ നീക്കവുമായി ഇന്ത്യൻ സൈന്യം (Indian Army). ഇതിനായി സ്വന്തം മെസേജിംഗ് ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് സൈന്യം. വോയ്‌സ് നോട്ട്, വീഡിയോ കോളിങ് ഉൾപ്പടെയുള്ള സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്.
ALSO READ | കൊറോണ മുക്തരിൽ ഗുരുതര അസുഖങ്ങൾ; സംസ്ഥാനത്ത് ഇനി പോസ്റ്റ് COVID 19 ക്ലിനിക്കുകൾ
ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഈ അപ്ലിക്കേഷന് സെക്യൂർ അപ്ലിക്കേഷൻ ഫോർ ഇന്റർനെറ്റ് (SAI) എന്നാണ് പേര്. വാട്സ്ആപ്(Whatsapp), ടെലഗ്രാം, സംവാദ്, ജിംസ് എന്നീ അപ്ലിക്കേഷനുകൾക്ക് സമാനമാണ് സായ്. സന്ദേശങ്ങൾ മൂന്നാമതൊരാൾക്ക് കാണാനോ വായിക്കാനോ സാധിക്കാത്ത തരത്തിൽ ഉപയോക്താക്കളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.
CERT , ആർമി സൈബർ ഗ്രൂപ്പും ആപ്പ് സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നതായി ഇന്ത്യൻ സൈന്യം അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അപ്ലിക്കേഷൻ പരിശോധിക്കുകയും ഇത് വികസിപ്പിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച സായ് ശങ്കറെ അഭിനന്ദിക്കുകയും ചെയ്തു.