വീട്ടിലെ ബ്രോഡ്ബാൻഡ് കണക്ഷൻ മാറ്റാനാലോചിക്കുന്നുണ്ടോ? ഏറ്റവും ബെസ്റ്റ് പ്ലാനാണ് അതിന് വേണ്ടത്. നിങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്ന നിരവധി പ്ലാനുകൾ ഇപ്പോൾ ലഭ്യമാണ്.നിങ്ങൾ വെറും 399 രൂപ മുടക്കിയാൽ മതിയാവും. വീട്ടിലെ ഇൻറർനെറ്റ് പ്രശ്നങ്ങൾക്കെല്ലാം ഇതോടെ ശാശ്വത പരിഹാരമാവും.699 രൂപ നിരക്കിൽ 100 Mbps പ്ലാനുകളുള്ള റിലയൻസ് ജിയോയുടെതാണ് ആദ്യത്തേത്. ഇതിനൊപ്പം ഇന്ത്യയിൽ എവിടെയും പരിധിയില്ലാത്ത വോയ്‌സ് കോളുകളും ജിയോ വാഗ്ദാനം ചെയ്യുന്നു.
799 രൂപയ്ക്ക് എയർടെല്ലിന്റെ സെക്കൻറിൽ 100 Mbps വേഗതയിൽ ലഭിക്കുന്ന പ്ലാനും താരതമ്യേനെ ഭേദപ്പെട്ടതാണ്. പരിധിയില്ലാത്ത ഡാറ്റ ഉപയോഗം, വോയ്‌സ് കോളുകൾ, ബണ്ടിൽ ചെയ്ത ഹോം ഫോണുകൾ എന്നിവയും പ്ലാനിനൊപ്പം എയർടെൽ വാഗ്ദാനം ചെയ്യുന്നു.
ALSO READ : Xiaomi Mi 11 സീരീസ് ഉടൻ ഇന്ത്യയിലെത്തും; സവിശേഷതകൾ എന്തൊക്കെ?
100Mbps വേഗതയിൽ എം.ടി.എൻ.എൽ നൽകുന്ന FTTH പ്ലാനിന് പ്രതിമാസം 777 രൂപയാണ് അടക്കേണ്ടത്. 800 ജിബിയാണ് ലഭിക്കുന്ന പ്രതിമാസ ഡേറ്റ. ഒപ്പം തന്നെ 799 രൂപക്ക് ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് 100 Mbps വേഗതയിൽ പരിധിയില്ലാത്ത പ്രതിമാസ ഡാറ്റയും നൽകുന്നു.
ACT Fibernet 799 രൂപയ്ക്ക് 150 Mbps പരിധിയില്ലാത്ത ഹോം ബ്രോഡ്‌ബാൻഡ് ലൈനുകളാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 100 എംബിപിഎസ് പ്ലാനും ഇവർ വാഗ്ദാനം ചെയ്യുന്നു. ടാറ്റ സ്കൈ ബ്രോഡ്‌ബാൻഡ് 100 Mbps വേഗതയിൽ പരിധിയില്ലാത്ത പ്ലാൻ നൽകുന്നു. പ്രതിമാസം 950 രൂപയാണിതിന്. ലാൻഡ്‌ലൈനില്ലാതെ പ്രതിമാസം 850 രൂപക്കും നെറ്റ് ലഭ്യമാകും. എക്സൈടൽ ഫൈബർ പ്രീപെയ്ഡായി നിങ്ങൾക്ക് 100 എം.ബി വേഗതയിൽ ഒാഫറുകൾ നൽകുന്നു
.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.