ഇന്ത്യയിലെ യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളായ മഹീന്ദ്ര സ്കോർപിയോ-എൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. XUV700, ഥാറിന്റെ പുതിയ പതിപ്പ് എന്നിവ അവതരിപ്പിച്ചതിന് ശേഷമാണ് മഹീന്ദ്ര സ്കോർപിയോ-എൻ പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഈ മൂന്ന് വാഹനങ്ങളും ഇന്ത്യയിൽ വിൽപ്പനയിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മൂന്ന് വാഹനങ്ങൾക്കും 15 ലക്ഷത്തിൽ താഴെയാണ് വില വരുന്നത്. 2022 ജൂണിലെ വിൽപ്പന കണക്കുകളിൽ മഹീന്ദ്ര മികച്ച വളർച്ച കൈവരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
2021 ജൂണിൽ 16,636 യൂണിറ്റുകൾ വിൽപ്പന നടത്തിയപ്പോൾ 2022 ജൂണിൽ 26,640 യൂണിറ്റുകൾ വിൽപ്പന നടത്തി 60 ശതമാനം കുതിച്ചുചാട്ടമാണ് മഹീന്ദ്ര നടത്തിയത്. XUV700, ഥാറിന്റെ പുതിയ പതിപ്പ് എന്നിവ ഈ വളർച്ചയ്ക്ക് കാരണമായിട്ടുണ്ടെങ്കിലും മഹീന്ദ്രയുടെ വിൽപ്പനയിലെ മികച്ച പ്രകടനം ഇപ്പോഴും ബൊലേറോ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയെപ്പോലുള്ള മത്സരാധിഷ്ഠിത വിപണിയിൽ പുതുതലമുറ വാഹനങ്ങൾ ധാരാളം എത്തുന്നുണ്ടെങ്കിലും മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി ബൊലേറോയാണ്. കഴിഞ്ഞ വർഷത്തെക്കാൾ 37 ശതമാനം വർധനവാണ് ബൊലേറോ വിൽപ്പനയിൽ കൈവരിച്ചത്.
ALSO READ: Mahindra Scorpio-N: എസ്.യു.വികളുടെ ബിഗ് ഡാഡി, തരംഗമാകാൻ മഹീന്ദ്രയുടെ 'സ്കോർപിയോ എൻ' എത്തുന്നു
2021 ജൂണിൽ 5,744 യൂണിറ്റുകളാണ് ബൊലേറോ വിൽപ്പന നടത്തിയത്. 2022 ജൂണിൽ 7,884 ബൊലേറോയാണ് മഹീന്ദ്ര ഇന്ത്യയിൽ വിറ്റത്. മഹീന്ദ്രയുടെ ഇന്ത്യയിലെ മൊത്തം വിൽപ്പനയുടെ 30 ശതമാനവും മഹീന്ദ്ര ബൊലേറോയാണ്. ഥാർ, XUV700 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, പഴയ തലമുറ വാഹനവും പുതിയ കാലത്തെ ഫീച്ചറുകളും ഡിസൈനും ഇല്ലാത്തതുമായ ഒരു കാറിന്, ഇത് അതിശയിപ്പിക്കുന്ന കണക്കാണ്.
പട്ടികയിലെ അടുത്ത മോഡൽ മഹീന്ദ്ര XUV700 ആണ്, ഇത് കഴിഞ്ഞ വർഷമാണ് പുറത്തിറക്കിയത്. എസ്‌യുവി വാങ്ങുന്നവരിൽ അഭൂതപൂർവമായ വളർച്ചയാണ് ഉണ്ടായത്. 6,022 യൂണിറ്റ് XUV700 കഴിഞ്ഞ മാസം വിൽപ്പന നടത്തി. 4,754 യൂണിറ്റ് വിൽപ്പന നടത്തിയ XUV300 ആണ് മൂന്നാം സ്ഥാനത്ത്. 4,131 യൂണിറ്റുകളുമായി ഓൾഡ്-ജെൻ സ്കോർപിയോ നാലാം സ്ഥാനത്താണ്. പുതിയ സ്‌കോർപിയോ-എൻ വരുന്നതോടെ സ്‌കോർപിയോയുടെ വിൽപ്പനയിൽ വൻ കുതിപ്പാണ് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്. 3,640 യൂണിറ്റുകളുമായി ഥാർ അഞ്ചാം സ്ഥാനത്താണ്. ബാക്കിയുള്ള വാഹനങ്ങൾ ചെറിയ വിൽപ്പനയാണ് നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...