ന്യൂഡൽഹി: ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ പുതിയ നടപടിയുമായി ഗൂഗിൾ. ആൻഡ്രോയിഡ് ഒാപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ സുരക്ഷയും സ്വകാര്യതയും വർധിപ്പിക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്. ഇതിൻറെ ഭാഗമായി ഗൂഗിൾ ചില പുതിയ നയങ്ങൾ പ്ലേ സ്റ്റോറിലടക്കം നടപ്പാക്കാൻ ആലോചിക്കുന്നുണ്ട്. ഇതിൻറെ ഭാഗമായി കോൾ ഓഡിയോ റെക്കോർഡിംഗ് നിർത്താനാണ് ഗൂഗിൾ ആലോചിക്കുന്നത്.
ആൻഡ്രോയിഡ് ഒഎസിലെ കോൾ റെക്കോർഡിംഗ് ഒഴിവാക്കാൻ ഗൂഗിൾ കുറച്ചു നാളായി പദ്ധതിയിടുന്നതായി മുൻപും വാർത്തകളുണ്ടായിരുന്നു. ഇതിൻറെ ഭാഗമായി ആൻഡ്രോയിഡ് 6-ൽ ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. നേരത്തെ ആൻഡ്രോയിഡ് 10-ൽ, മൈക്രോഫോണിലെ ഇൻ-കോൾ ഓഡിയോ റെക്കോർഡിംഗ് ഗൂഗിൾ നീക്കം ചെയ്തിട്ടുണ്ട്.
അമേരിക്കയിൽ ആളുകളുടെ സമ്മതത്തോടെ മാത്രമേ കോൾ റെക്കോർഡിംഗ് അനുവദിക്കൂ. ഖേദകരമെന്നു പറയട്ടെ, ഇന്ത്യയിൽ ഇത്തരമൊരു നിയമമില്ല, എന്നാൽ അത്തരം നിർദ്ദേശങ്ങൾ പ്രവർത്തനത്തിലാണെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...