ഇത്രയും ഗംഭീര ഫോൺ വേറെയില്ലെന്നോ? 6499 രൂപയ്ക്ക് ഇത്രയധികം ഫീച്ചറുകളുള്ളൊരു ഫോൺ

ഇന്റേണൽ മെമ്മറി മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ വർധിപ്പിക്കാം

Written by - Zee Malayalam News Desk | Last Updated : Mar 16, 2022, 12:40 PM IST
  • നിലവിൽ കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നും ഫോൺ വാങ്ങാം
  • 4000 എംഎഎച്ച് ബാറ്ററി ബാക്കപ്പാണ് ഫോണിനുള്ളത്
  • ഫേസ് അൺലോക്ക്, ഫിംഗർപ്രിന്റ് സ്കാനർ സുരക്ഷയ്ക്കായി
ഇത്രയും ഗംഭീര ഫോൺ വേറെയില്ലെന്നോ? 6499 രൂപയ്ക്ക് ഇത്രയധികം ഫീച്ചറുകളുള്ളൊരു ഫോൺ

ചെറിയ വിലക്കൊരു മികച്ച സ്മാർട്ട് ഫോൺ വേണോ? മറ്റൊന്നും തപ്പി പോവേണ്ട. മികച്ച ഒാഫർ തരുകയാണ് ഐറ്റൽ. ഐറ്റൽ എ-49 എന്ന പുതിയ സ്മാർട്ട്‌ഫോണാണ് ഏറ്റവും മികച്ച ബജറ്റ് ഒാപ്ഷനിൽ പുറത്തിറങ്ങുന്നത്. വാട്ടർ ഡ്രോപ്പ് നോച്ച്ടങ്ങുന്ന 6.6 ഇഞ്ച് HD+ IPS ഡിസ്‌പ്ലേയാണ് ഫോണിന്. ഇരട്ട ബാക്ക് ക്യാമറയുമുണ്ട്. പ്രൈമറി ക്യാമറ 5 മെഗാപിക്സൽ ആണ് AI ലെൻസും ഇതിനൊപ്പമുണ്ട്. സെൽഫിക്കും വീഡിയോ കോളിംഗിനുമായി 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്.

2 ജിബി റാമും 32 ജിബി ഇന്റേണൽ മെമ്മറിയുമുണ്ട്. ഇന്റേണൽ മെമ്മറി മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ വർധിപ്പിക്കാം. മികച്ച പ്രൊസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. ക്രിസ്റ്റൽ പർപ്പിൾ, ഡോം ബ്ലൂ, സ്കൈ സിയാൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്.

ALSO READ: Instagram Live Stream: ഉപയോക്താവിനെ മോഡറേറ്റർ ആക്കാം, എന്താണ് ഇൻസ്റ്റാ​ഗ്രാമിന്റെ പുതിയ മോഡറേഷൻ ടൂൾ?

ഗൂഗിളിന്റെ Android 11Go-യാണ് ഒഎസ്. 4000 എംഎഎച്ച് ബാറ്ററി ബാക്കപ്പാണ് ഫോണിനുള്ളത്. സുരക്ഷയ്ക്കായി ഫേസ് അൺലോക്ക്, ഫിംഗർപ്രിന്റ് സ്കാനർ തുടങ്ങിയ ഫീച്ചറുകൾ ഫോണിൽ നൽകിയിട്ടുണ്ട്.

നിലവിൽ കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നും ഫോൺ വാങ്ങാം. ലോഞ്ച് ഓഫറിന്റെ ഭാഗമായി എന്തെങ്കിലും സംഭവിച്ചാൽ ഒറ്റത്തവണ സൗജന്യമായി ഡിസ്പ്ലെ മാറ്റാനും സാധിക്കും. 100 ദിവസം വരെയുള്ള പർച്ചേസുകൾക്ക് മാത്രമാണിത്.  താരതമ്യേന വിലക്കുറവുള്ള റെഡ്മി, ജിയോണി, ഇൻഫിനിക്‌സ്, റിയൽമി എന്നിവയുടെ സ്മാർട്ട്‌ഫോണുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച ഒാഫറാണ് ഐറ്റെല്ലിൻറേത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News