ആദ്യശ്രമത്തിൽ ചൊവ്വയിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി ചൈന

ചൈനയുടെ ടിയാൻവെൻ 1 ചൊവ്വാ പര്യവേക്ഷണ ദൗത്യം വിജയകരം. ടിയാൻവെൻ 1 ദൗത്യത്തിന്റെ ഭാ​ഗമായ ഴുറോങ് റോവർ ചൊവ്വയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : May 15, 2021, 11:29 AM IST
  • ടിയാൻവെൻ 1 ചൊവ്വാ പര്യവേക്ഷണ ദൗത്യം വിജയകരം
  • ടിയാൻവെൻ 1 ദൗത്യത്തിന്റെ ഭാ​ഗമായ ഴുറോങ് റോവർ ചൊവ്വയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു
  • ചൊവ്വയിൽ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന
  • ആദ്യ ദൗത്യത്തിൽ തന്നെ ചൊവ്വയിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടവും ചൈനക്ക് സ്വന്തമായി
ആദ്യശ്രമത്തിൽ ചൊവ്വയിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി ചൈന

ബീജിങ്: ആദ്യശ്രമത്തിൽ തന്നെ ചൊവ്വയിൽ (Mars) വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി ചരിത്രം രചിച്ച് ചൈന (China). ടിയാൻവെൻ 1 ചൊവ്വാ പര്യവേക്ഷണ ദൗത്യം വിജയകരം. ടിയാൻവെൻ 1 ദൗത്യത്തിന്റെ ഭാ​ഗമായ ഴുറോങ് റോവർ (Zhurong Rover) ചൊവ്വയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ചൊവ്വയിൽ പര്യവേക്ഷണ വാഹനം സുരക്ഷിതമായി ഇറക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന. ആദ്യ ദൗത്യത്തിൽ തന്നെ ചൊവ്വയിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടവും ചൈനക്ക് സ്വന്തമായി.

റഷ്യയും അമേരിക്കയുമാണ് ഇതിന് മുമ്പ് പേടകങ്ങൾ ഇറക്കിയിട്ടുള്ളത്. ചൊവ്വയിൽ മനുഷ്യ നിർമിത പേടകം ഇറക്കിയിട്ടുള്ളത് അമേരിക്ക മാത്രമായിരുന്നു. റഷ്യ (Russia) ശുക്രനിലാണ് പേടകം ഇറക്കിയത്. മൂന്ന് മാസത്തോളം ചൊവ്വയെ വലംവച്ച ശേഷമാണ് ടിയാൻവെൻ 1 ബഹിരാകാശ പേടകത്തിൽ നിന്ന് ഴുറോങ് റോവറിനെ ചൈനീസ് നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ ചൊവ്വയുടെ ഉപരിതലത്തിൽ ഇറക്കിയത്. നാസയുടെ ചൊവ്വാ ദൗത്യ പേടകം പെഴ്സിവിയറൻസ് (Perseverance) ചൊവ്വയിൽ ഇറങ്ങിയതിന് പിന്നാലെയാണ് ചൈനയുടെ ചൊവ്വാ ദൗത്യവും വിജയകരമായിരിക്കുന്നത്.

ALSO READ: NASA യുടെ Perseverance Rover ദൗത്യം വിജയം; ചൊവ്വയിലെ ജീവന്റെ സാന്നിധ്യമറിയാൻ ഇനി താമസമില്ല

ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള ആറ് ശാസ്ത്ര ഉപകരണങ്ങൾ പേടകത്തിൽ ഉണ്ടെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് മാസത്തോളം ഴുറോങ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ചുറ്റും. സോളാറിൽ പ്രവർത്തിക്കുന്ന ഴുറോങ് റോവറിന് 240 കിലോ​ഗ്രാമാണ് ഭാരം. ആറ് ചക്രങ്ങളിൽ സഞ്ചരിക്കുന്ന ഴുറോങ് ചൊവ്വയിലെ പാറയുടെ സാമ്പിൾ ശേഖരിക്കും. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾക്കായി ചിത്രങ്ങളും ജ്യോ​ഗ്രഫിക്കൽ വിവരങ്ങളും റോവർ ശേഖരിക്കും.

ലാൻഡിങ്ങിന് തൊട്ടുമുമ്പുള്ള ഭീതിയുടെ ഏഴ് മിനിറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിർണായക നിമിഷത്തെ അതിജീവിച്ചാണ് ഴുറോങ് റോവർ ചൊവ്വയിൽ ലാൻഡ് ചെയ്തത്. പേടകവുമായുള്ള വിനിമയബന്ധം നിലച്ചുപോയേക്കാവുന്ന നിർണായക നിമിഷമാണിത്. ചൊവ്വയിൽ ഉട്ടോപ്യ എന്ന് വിളിക്കുന്ന ഭാ​ഗത്താണ് ചൈനീസ് പേടകം ഇറങ്ങിയത്.

ALSO READ: Hope Probe: UAEയുടെ ചൊവ്വാ ദൗത്യം വിജയം, 'അല്‍ അമല്‍' ഭ്രമണപഥത്തില്‍

2020 ജൂലൈ 23നാണ് ടിയാൻവെൻ 1 എന്ന ചൈനീസ് ചൊവ്വാ  ദൗത്യം ആരംഭിക്കുന്നത്. തദ്ദേശീയമായി നിർമിച്ച ലോങ് മാർച്ച് 2 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവ അടങ്ങുന്നതാണ് ടിയാൻവെൻ 1. ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് ടിയാൻവെൻ 1 ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിയിരുന്നു. ചൈനീസ് വിശ്വാസപ്രകാരം അ​ഗ്നിദേവനായ ഴുറോങ്ങിന്റെ പേരാണ് ചൊവ്വാ പേടകത്തിന് നൽകിയത്. ചൈനീസ് പുരാണങ്ങളിലെ പേരുകൾ മുൻപും ബഹിരാകാശ ദൗത്യങ്ങൾക്ക് നൽകിയിട്ടുണ്ട്. ചാങ്കേ, ബെയ്ദു എന്നിവ ഉദാഹരണങ്ങളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News