ചൈനയുടെ 'കൃ​ത്രി​മ സൂ​ര്യ​ന്‍' ഉടന്‍!

10 കോ​ടി ഡി​ഗ്രി സെ​ൽ​ഷ്യ​സ് താപം ഉ​ത്പാ​​ദി​പ്പി​ക്കാന്‍ ശേ​ഷി​യുള്ള ഒ​രു ആറ്റോമിക് ഫ്യൂ​ഷ​ൻ റി​യാ​ക്ട​റാ​ണി​തെന്നാണ് ഗവേഷകര്‍ പറയുന്നത്.

Last Updated : Nov 19, 2018, 11:18 AM IST
ചൈനയുടെ 'കൃ​ത്രി​മ സൂ​ര്യ​ന്‍' ഉടന്‍!

ബീയജിംഗ്:  ഊ​ർ​ജോ​ത്പാ​ദ​ന​ത്തി​ൽ പു​തി​യ ചരിത്രം കുറിയ്ക്കാനൊരുങ്ങി ചൈന. 
ഭൂ​മി​ക്കാ​വ​ശ്യ​മാ​യ ഊ​ർ​ജോ​ത്പാ​ദ​നം ല​ക്ഷ്യ​മി​ട്ട് കൃത്രിമ സൂര്യനെ നിര്‍മ്മിക്കാനാണ് ചൈനയുടെ ശ്രമം. 

ചൈ​ന​യി​ലെ ഹെ​ഫി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ൽ സ​യ​ൻ​സ​സി​ലെ ശാ​സ്ത്ര​ജ്ഞ​ർ ഭൗ​മാ​ധി​ഷ്ഠി​ത​മാ​യ സ​ൺ സി​മു​ലേ​റ്റ​ർ നിർമ്മിക്കാനു​ള്ള ശ്ര​മം തു​ട​ങ്ങുകയും ചെയ്തു.

10 കോ​ടി ഡി​ഗ്രി സെ​ൽ​ഷ്യ​സ് താപം ഉ​ത്പാ​​ദി​പ്പി​ക്കാന്‍ ശേ​ഷി​യുള്ള ഒ​രു ആറ്റോമിക് ഫ്യൂ​ഷ​ൻ റി​യാ​ക്ട​റാ​ണി​തെന്നാണ് ഗവേഷകര്‍ പറയുന്നത്.

സൂ​ര്യ​ന്‍റെ കേ​ന്ദ്ര​ഭാ​ഗ​ത്തെ താ​പ​നി​ല 1.5 കോ​ടി ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​യി​രി​ക്കു​ന്നി​ട​ത്താ​ണ് ഇ​ത്ര​യേ​റെ ചൂ​ട് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന റിയാക്ട​ർ ചൈ​ന നി​ർമ്മി​ക്കു​ന്ന​ത്. 

സാ​ധാ​ര​ണ ആ​ണ​വ​ വൈ​ദ്യു​തി​നി​ല​യ​ങ്ങ​ളി​ൽ ആ​റ്റം ന്യൂ​ക്ലി​യ​സു​ക​ൾ വി​ഘ​ടി​ക്കു​മ്പോ​ൾ പു​റം ത​ള്ളു​ന്ന ഊര്‍ജ്ജം ഉ​പ​യോ​ഗി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. 

ഈ ​പ്ര​ക്രി​യ​യെ ന്യൂ​ക്ലി​യ​ർ ഫി​ഷ​ൻ എ​ന്നു പ​റ​യും. എ​ന്നാ​ൽ, ര​ണ്ട് ആ​റ്റ​ങ്ങ​ൾ സം​യോ​ജി​ക്കു​ന്ന ഫ്യൂ​ഷ​ൻ പ്ര​ക്രി​യ​യി​ൽ ഫി​ഷ​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഊ​ർ​ജം പു​റ​ന്ത​ള്ളു​ന്നു​ണ്ട്. 

അ​തേ​സ​മ​യം, അ​പ​ക​ട​കര​മാ​യ മാ​ലി​ന്യ​ങ്ങ​ളു​ടെ പു​റം​ത​ള്ള​ൽ താ​ര​ത​മ്യേ​ന കു​റ​വു​മാ​ണ്. കൃ​ത്രി​മ ച​ന്ദ്ര​നെ നി​ർ​മി​ക്കു​മെ​ന്ന് ചൈ​ന പ്രഖ്യാ​പി​ച്ചി​രു​ന്നു.

2020 മുതല്‍ തെരുവ് വിളക്കുകള്‍ക്ക് പകരം കൃത്രിമ ചന്ദ്രന്‍ വെളിച്ചം തരുമെന്നാണ്‌ ടിയാന്‍ ഫു ന്യൂ അരീന സയന്‍സ്‌ സൊസൈറ്റിയുടെ തലവന്‍ വു ചു൦ഗ്ഫെ൦ഗിന്‍റെ അവകാശ വാദം. 

തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ സിചുയാന്‍ പ്രവിശ്യയിലെ ചെ൦ഗ്ദു നഗരത്തിനാണ് കൃത്രിമ ചന്ദ്രന്‍റെ പ്രയോജനം ലഭിക്കുക. 

ചെ൦ഗ്ദു നഗരത്തിന്‍റെ വര്‍ധിച്ചു വരുന്ന വൈദ്യുതിച്ചെലവിന് പരിഹാരമെന്ന നിലയില്‍ വിക്ഷേപിക്കുന്ന ഈ കൃത്രിമ ചന്ദ്രന്‍ യഥാര്‍ത്ഥ ചന്ദ്രനെക്കാള്‍ എട്ടിരട്ടി വെളിച്ചം നല്‍കും. 
 

Trending News