Reliance Jio Next : ജിയോ നെക്സ്റ്റ് ഫോണുകളുടെ വില കുറച്ചു; പ്രതിമാസം 216 രൂപ ഇഎംഐയിൽ ഫോൺ ലഭിക്കും

 ഇപ്പോൾ ജിയോ നെക്സ്റ്റ് ഫോണുകൾ 4,599 രൂപയ്ക്ക് ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ ലഭ്യമാണ്.

Written by - Zee Malayalam News Desk | Last Updated : Jun 29, 2022, 02:04 PM IST
  • വിപണിയിൽ പ്രതീക്ഷ ലാഭം ഉണ്ടാക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ജിയോ ഫോണുകളുടെ വില കുറച്ചത്.
  • ഏറ്റവും കുറഞ്ഞ വിലയിലുള്ള ആൻഡ്രോയിഡ് ഫോൺ എന്ന നിലയ്ക്കാണ് എത്തിയതെങ്കിലും ഇഎംഐയും, ജോയോയുടെ പ്രീപെയ്ഡ് പ്ലാനുകളും ഉൾപ്പടെ ഫോണിന്റെ വില 14000 രൂപ വരെ എത്തിയിരുന്നു.
  • ഇപ്പോൾ പ്രതിമാസം 216 രൂപ ഇഎംഐയിൽ ഫോൺ ലഭിക്കുന്ന തരത്തിൽ ഫോണിന്റെ വില കുറിച്ചിരിക്കുന്നത്.
Reliance Jio Next : ജിയോ നെക്സ്റ്റ് ഫോണുകളുടെ വില കുറച്ചു; പ്രതിമാസം 216 രൂപ ഇഎംഐയിൽ ഫോൺ ലഭിക്കും

മുംബൈ:  കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോൺ ലഭ്യമാക്കാൻ ജിയോ പുറത്തിറക്കിയ ജിയോ നെക്സ്റ്റ് ഫോണുകളുടെ വില കുത്തനെ കുറച്ചു.  വിപണിയിൽ പ്രതീക്ഷ ലാഭം ഉണ്ടാക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ജിയോ ഫോണുകളുടെ വില കുറച്ചത്. ഏറ്റവും കുറഞ്ഞ വിലയിലുള്ള ആൻഡ്രോയിഡ് ഫോൺ എന്ന നിലയ്ക്കാണ് എത്തിയതെങ്കിലും ഇഎംഐയും, ജോയോയുടെ പ്രീപെയ്ഡ് പ്ലാനുകളും ഉൾപ്പടെ ഫോണിന്റെ വില 14000 രൂപ വരെ എത്തിയിരുന്നു.

ഇതിനെ തുടർന്ന് ഫോണുകൾക്ക് ഉപഭോക്താക്കളും കുറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ പ്രതിമാസം 216 രൂപ ഇഎംഐയിൽ ഫോൺ ലഭിക്കുന്ന തരത്തിൽ ഫോണിന്റെ വില കുറിച്ചിരിക്കുന്നത്. ഇപ്പോൾ ജിയോ നെക്സ്റ്റ് ഫോണുകൾ 4,599 രൂപയ്ക്ക് ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ ലഭ്യമാണ്. ഫോൺ  ആദ്യം അവതരിപ്പിച്ചപ്പോൾ ഫോണിന്റെ വില  6,499 രൂപയായിരുന്നു.

ALSO READ: JioPhone Next ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ, ശരിക്കും അങ്ങനെ തന്നെയാണോ?

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നാൽപ്പത്തിനാലാമത് വാർഷിക പൊതു യോ​ഗത്തിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ  മുകേഷ് അംബാനി ഫോൺ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. ഗൂ​ഗിളും (Google) റിലയൻസ് ജിയോയും സംയുക്തമായാണ് ജിയോ ഫോൺ നെക്സ്റ്റ് വികസിപ്പിച്ചിരിക്കുന്നത്

ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണാണ് ജിയോ നെക്സ്റ്റ്.കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോടെയുള്ള 5.45 ഇഞ്ച് HD ഡിസ്‌പ്ലേയാണ് ഈ ഫോണിന് ഉള്ളത്.  android 11 Go എഡിഷൻ അടിസ്ഥാനമാക്കിയുള്ള  ഈ   സ്മാര്‍ട്ട്‌ ഫോണ്‍ 1.3GHz quad-core Snapdragon 215  പ്രൊസസറിൽ പ്രവർത്തിക്കുന്നു. 2 ജിബി റാമിനൊപ്പം 32 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. ഇതുകൂടാതെ, ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്, ഇതിന്‍റെ സഹായത്തോടെ ഉപയോക്താക്കൾക്ക് 512 ജിബി വരെ ഡാറ്റ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.  

ഫോട്ടോഗ്രാഫി ഇഷ്ടമുള്ളവര്‍ക്ക് ഈ ഫോണ്‍ ഉത്തമമാണ്. ഈ സ്മാർട്ട്‌ഫോണിൽ 13 MP ക്യാമറയാണ് ഉള്ളത്.  അതേസമയം വീഡിയോ കോളിംഗിനും സെൽഫിക്കുമായി 8 MP ക്യാമറയും നൽകിയിട്ടുണ്ട്. ക്യാമറ സവിശേഷതകൾ എന്ന നിലയിൽ, പോർട്രെയിറ്റ് മോഡും നൈറ്റ് മോഡും ഉൾപ്പെടുന്നു. പവർ ബാക്കപ്പിനായി 3,500mAh ബാറ്ററിയുണ്ട്. കൂടാതെ, ഈ ഫോണില്‍ ഡ്യുവൽ സിം  ഉപയോഗിക്കാന്‍ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News