Elon Musk: നിങ്ങള്‍ എന്‍റെ പോസ്റ്റ്‌ വായിക്കുന്നു എങ്കില്‍ അതിനര്‍ത്ഥം......, മെറ്റ നിശ്ചലമായപ്പോള്‍ X മേധാവി ഇലോണ്‍ മസ്ക്

Elon Musk: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ലോഗ് ഔട്ടായത്. എന്നാല്‍ പിന്നീട് എത്രതവണ ശ്രമിച്ചിട്ടും ലോഗ് ഇന്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നാണ് ലോകമൊട്ടുക്കുള്ള ഉപയോക്താക്കള്‍ പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 5, 2024, 11:04 PM IST
  • മെറ്റയുടെ കീഴിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകള്‍ നിലച്ചതോടെ Instagram Down, Facebook down, #meta #markzuckerberg തുടങ്ങിയ ഹാഷ് ടാഗുകള്‍ ഇതിനകം എക്‌സില്‍ (ട്വിറ്റര്‍) ട്രെന്‍ഡിംഗ് ആയി മാറിക്കഴിഞ്ഞു
Elon Musk: നിങ്ങള്‍ എന്‍റെ പോസ്റ്റ്‌ വായിക്കുന്നു എങ്കില്‍ അതിനര്‍ത്ഥം......, മെറ്റ നിശ്ചലമായപ്പോള്‍ X മേധാവി ഇലോണ്‍ മസ്ക്

Meta Down: ചൊവ്വാഴ്ച രാത്രി 9 :21 ന് വളരെ അപ്രതീക്ഷിതമായ ഒരു അനുഭവത്തിലൂടെയാണ്  സോഷ്യല്‍ മീഡിയ ഉപയോക്താക്കൾ കടന്നുപോയത്. പെട്ടെന്നൊരു നിമിഷത്തില്‍  മെറ്റയുടെ കീഴിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം മെസ്സഞ്ചര്‍ നിശ്ചലമായി. 

ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പെട്ടെന്ന്  നിലയ്ക്കുകയും  തിരികെ ലോഗിൻ ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലൂടെ ഉപയോക്താക്കൾ കടന്നുപോകുകയും ചെയ്തു.  

Also Read: Facebook sudden log out...!! ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം മെസ്സഞ്ചര്‍ ഉപയോക്താക്കൾ ലോഗ് ഔട്ട് ആയി, തിരികെ ലോഗിൻ ചെയ്യാൻ സാധിക്കാത്ത അവസ്ഥ  

Downdetector പറയുന്നതനുസരിച്ച്,ഇത് ഒരു ആഗോള പ്രശ്നമായിരുന്നു. ഏതാനും മിനിട്ടുകള്‍ക്കകം മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തനക്ഷമമായി. എന്നാല്‍, മെറ്റ നേരിട്ട സാങ്കേതിക തകരാര്‍ സംബന്ധിച്ച യാതൊരു വിവരവും ഇതുവരെ പുറത്തു വന്നിട്ടില്ല.  സെര്‍വര്‍ തകരാര്‍ ആണെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും മെറ്റ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
 
എന്നാല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിലച്ചതോടെ മെറ്റയെ പരിഹസിക്കാന്‍ X ഉടമ ഇലോണ്‍ മസ്ക് മറന്നില്ല. "നിങ്ങള്‍ ഇത് വായിയ്ക്കുന്നു എങ്കില്‍ അതിനര്‍ത്ഥം, നമ്മുടെ സെര്‍വറുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നു എന്നാണ്..." ഇലോണ്‍ മസ്ക് X ല്‍ കുറിച്ചു. മിനിട്ടുകള്‍ക്കകം ഇലോണ്‍ മാസ്കിന്‍റെ കമന്‍റിന് പ്രതികരണവുമായി ലക്ഷക്കണക്കിന്‌ ഉപയോക്താക്കള്‍ രംഗത്തെത്തി.  

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ ഉപയോക്താക്കൾ ചൊവ്വാഴ്ച  (മാർച്ച് 5) രാത്രി 9:21 ന് അവരുടെ അക്കൗണ്ടുകളിൽ നിന്ന് പെട്ടെന്ന് ലോഗ് ഔട്ട് ആയത്.  Downdetector പറയുന്നതനുസരിച്ച്, പ്രശ്നം ആഗോളമായിരുന്നു. നിരവധി ഉപയോക്താക്കൾ ഇത് സംബന്ധിച്ച പരാതികളുമായി എത്തിയിരുന്നു.  

മെറ്റയുടെ കീഴിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളാണ് ഒറ്റയടിക്ക് നിശ്ചലമായത്. ഫേസ്ബുക്കും  ഇന്‍സ്റ്റഗ്രാമും മെസഞ്ചറും ഒറ്റയടിക്ക് നിലച്ചതോടെ എന്താണ് സംഭവിച്ചത് എന്നറിയാതെ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിലായി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ലോഗ് ഔട്ടായത്. എന്നാല്‍ പിന്നീട് എത്രതവണ ശ്രമിച്ചിട്ടും ലോഗ് ഇന്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നാണ് ലോകമൊട്ടുക്കുള്ള ഉപയോക്താക്കള്‍ പറയുന്നത്. 
 
മെറ്റയുടെ കീഴിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകള്‍ നിലച്ചതോടെ Instagram Down, Facebook down, #meta #markzuckerberg  തുടങ്ങിയ ഹാഷ് ടാഗുകള്‍ ഇതിനകം എക്‌സില്‍ (ട്വിറ്റര്‍) ട്രെന്‍ഡിംഗ് ആയി മാറിക്കഴിഞ്ഞു....!! 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News