Facebook Reels : ഒടുവിൽ ഫേസ്ബുക്കും റീൽസുമായി എത്തുന്നു

നിലവിൽ ലോകത്ത് ഏറ്റവും വേഗത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന കോൺടെന്റ് ഫോർമാറ്റ് റീൽസാണെന്ന് മെറ്റാ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Feb 23, 2022, 02:16 PM IST
  • ആഗോളതലത്തിൽ 150 രാജ്യങ്ങളിലാണ് നിലവിൽ ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.
    ആൻഡ്രോയിഡിലും, ഐഒഎസിലും ഈ ഫീച്ചർ കൊണ്ട് വന്നിട്ടുണ്ട്.
  • ഇൻസ്റ്റാഗ്രാമിൽ 2020 മുതൽ തന്നെ റീൽസ് ഫീച്ചർ ആരംഭിച്ചിരുന്നു.
  • നിലവിൽ ലോകത്ത് ഏറ്റവും വേഗത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന കോൺടെന്റ് ഫോർമാറ്റ് റീൽസാണെന്ന് മെറ്റാ പറഞ്ഞു.
Facebook Reels : ഒടുവിൽ ഫേസ്ബുക്കും റീൽസുമായി എത്തുന്നു

ഒടുവിൽ ആഗോളതലത്തിൽ ഫേസ്‌ബുക്ക് റീൽസുമായി എത്തിയിരിക്കുകയാണ് മെറ്റാ. ഇന്നാണ് ഷോർട്ട് വീഡിയോ ഫീച്ചറായ റീലിസ് ഫേസ്‌ബുക്കിൽ ലഭ്യമാക്കുമെന്ന് മെറ്റ അറിയിച്ചത്. ആഗോളതലത്തിൽ 150 രാജ്യങ്ങളിലാണ് നിലവിൽ ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ആൻഡ്രോയിഡിലും, ഐഒഎസിലും ഈ ഫീച്ചർ കൊണ്ട് വന്നിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ 2020 മുതൽ തന്നെ റീൽസ് ഫീച്ചർ ആരംഭിച്ചിരുന്നു.

നിലവിൽ ലോകത്ത് ഏറ്റവും വേഗത്തിൽ വളർന്ന് കൊണ്ടിരിക്കുന്ന കോൺടെന്റ് ഫോർമാറ്റ് റീൽസാണെന്ന് മെറ്റാ പറഞ്ഞു. അതിനാൽ തന്നെ ഫേസ്‌ബുക്ക് ആഗോളത്തലത്തിൽ റീൽസ് അവതരിപ്പിക്കുകയാണെന്നും ഫേസ്‌ബുക്കിന്റെ സ്ഥാപകൻ മാർക്ക് സുക്കർബർഗ് ഫേസ്‌ബുക്കിൽ പറഞ്ഞു. മാത്രമല്ല റീൽസിന് പ്രത്യേകം എഡിറ്റിങ് ടൂളുകൾ ലഭ്യമാക്കുമെന്നും ഫേസ്‌ബുക്ക് അറിയിച്ചിട്ടുണ്ട്.

ALSO READ: ഫേസ്ബുക്ക് ന്യൂസ് ഫീഡ് ഇനി വെറും 'ഫീഡ്', ഈ മാറ്റത്തിന് പിന്നിൽ ഒരു കാരണമുണ്ട്..

എഡിറ്റിങ് ടൂളുകളിൽ റീമിക്സ്, ഡ്രാഫ്റ്സ്, വീഡിയോ ക്ലിപ്പിങ് എന്നിവയാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. റീമിക്സ് ടൂൾ ഉപയോഗിച്ച് പുതിയ റീല് ചെയ്യാനും, നേരത്തെ ഉപയോഗിച്ചിട്ടുള്ള റീലുകൾ ഉപയോഗിക്കാനും സഹായിക്കും. ഒരു റീലിനെ ഡ്രാഫ്റ്റായി സേവ് ചെയ്ത് സൂക്ഷിക്കാൻ സഹായിക്കുന്ന ടൂളാണ് ഡ്രാഫ്റ്റ്സ്. വീഡിയോ ക്ലിപ്പിങ് വിഡിയോകൾ എഡിറ്റ് ചെയ്യാൻ സഹായിക്കുമെന്നാണ് ഫേസ്‌ബുക്ക് അറിയിച്ചിരിക്കുന്നത്.

ALSO READ: BSNL 4G: അപ്പോള്‍ ഇത് വരെ വന്നില്ലേ ? സ്വാതന്ത്ര്യദിനത്തില്‍ ഔദ്യോഗികമായി 4ജി ആരംഭിക്കുമെന്ന് ബിഎസ്എന്‍എൽ

പുതിയ സൗകര്യം വഴി 60 സെക്കന്റ് വരെ ദൈർഘ്യം ഉള്ള റീൽസുകൾ ഉപഭോക്താക്കൾക്ക് ചെയ്യാൻ കഴിയും. ഫേസ്‌ബുക്കിന്റെ സ്റ്റോറീസ്, വാച്ച്, ഫീഡ് തുടങ്ങി എല്ലാ സെക്ഷനുകളിലും റീലിസ് കാണാൻ സാധിക്കുമെന്ന് ഫേസ്‌ബുക്ക് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത രാജ്യങ്ങളിൽ ഫീഡുകളിലേക്ക് വരുന്ന സജഷനുകളായി ആണ് ആദ്യമായി റീൽസ് അവതരിപ്പിക്കുന്നത്.

ALSO READ: semiconductor shortage| ചിപ്പ് ക്ഷാമത്തിന് പരിഹാരം കണ്ടെത്താൻ ഇന്ത്യ, സെമി കണ്ടക്ടർ നിർമ്മാണത്തിന് കമ്പനികൾ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡ് ഇനി ഫീഡ് എന്നായിരിക്കും അറിയപ്പെടുകയെന്ന് മെറ്റാ അറിയിച്ചിരുന്നു. ന്യൂസ് ഫീഡ് എന്ന പേരിലെ ന്യൂസ് ചിലരെയെങ്കിലും ആശയക്കുഴപ്പത്തിലാക്കി എന്നതിനാലാണ് ബ്രാൻഡ് കാര്യമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. വാർത്തകൾ മാത്രമാണ് ന്യൂസ് ഫീഡിൽ വരികയെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. അതിനാൽ ന്യൂസ് ഫീഡ് ഇനി ഫീഡ് എന്ന് മാത്രമായിരിക്കും അറിയപ്പെടുകയെന്നാണ് കമ്പനി അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News