ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡ് ഇനി അറിയപ്പെടുക ഫീഡ് എന്നായിരിക്കും. ഈ സംവിധാനത്തെ മെറ്റ പുനർനാമകരണം ചെയ്തിരിക്കുകയാണ്. ന്യൂസ് ഫീഡ് എന്ന പേരിലെ ന്യൂസ് ചിലരെയെങ്കിലും ആശയക്കുഴപ്പത്തിലാക്കി എന്നതിനാലാണ് ബ്രാൻഡ് കാര്യമായ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
വാർത്തകൾ മാത്രമാണ് ന്യൂസ് ഫീഡിൽ വരികയെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. അതിനാൽ ന്യൂസ് ഫീഡ് ഇനി ഫീഡ് എന്ന് മാത്രമായിരിക്കും അറിയപ്പെടുകയെന്ന് കമ്പനി അറിയിച്ചു. 15 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചതാണ് ഈ ഫീച്ചർ. ന്യൂസ് ഫീഡ് എന്ന പേരിലാണ് അന്ന് ഇത് അവതരിപ്പിച്ചത്. പേര് മാറിയതല്ലാതെ ഫീച്ചറിന് മറ്റ് മാറ്റങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്നും അതിന്റെ പ്രവർത്തനം പഴയ രീതിയിൽ തന്നെയാണെന്നും കമ്പനി കൂട്ടിച്ചേർത്തു. ഉള്ളടക്കങ്ങളുടെ വൈവിധ്യങ്ങളെ കൂടുgതൽ പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയാണ് പേര് മാറ്റം എന്നാണ് കമ്പനിയുടെ വിശദീകരണം.
അതേസമയം, ഫേസ്ബുക്കിന് ആഗോളതലത്തിൽ ദൈനംദിന ഉപയോക്താക്കളെ നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും കുറഞ്ഞ പരസ്യ വളർച്ചയാണ് റിപ്പോർട്ട് ചെയ്തത്. ഇത് കാരണം സ്റ്റോക്ക് 20 ശതമാനത്തോളം ഇടിഞ്ഞു. വൻതോതിലുള്ള ഓഹരി ഇടിവ് തൽക്ഷണം അതിന്റെ വിപണി മൂല്യത്തിൽ ഏകദേശം 200 ബില്യൺ ഡോളർ ഇല്ലാതാക്കി. മെറ്റയുടെ ഉടമസ്ഥതയിലുള്ള Facebookന് 2021-ന്റെ നാലാം പാദത്തിൽ 1.929 ബില്യൺ പ്രതിദിന ഉപയോക്താക്കളാണുള്ളത്. മുൻ പാദത്തിൽ ഇത് 1.93 ബില്യൺ ആയിരുന്നു.
Also Read: Instagram|നേരിട്ട് മെസ്സേജ് അയക്കേണ്ട; ഇൻസ്റ്റഗ്രാം സ്റ്റോറിയോട് ഇങ്ങിനെയും പ്രതികരിക്കാം
ഫേസ്ബുക്കിന്റെ പ്രതിമാസ സജീവ ഉപയോക്താക്കൾ (MAUs) 2021 ഡിസംബർ 31 വരെ 2.91 ബില്യൺ ആയിരുന്നു. 2021ൽ മെറ്റാ ഏകദേശം 40 ബില്യൺ ഡോളർ ലാഭം നേടിയിട്ടുണ്ട്. ഇതിൽ കൂടുതലും പരസ്യങ്ങളിൽ നിന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...