Reliance Jio: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്‌ഫോണിന് വമ്പിച്ച ഡിസ്കൗണ്ട്...!! മൊബൈല്‍ വിപണിയെ ഞെട്ടിച്ച്‌ റിലയന്‍സ് ജിയോ

Written by - Zee Malayalam News Desk | Last Updated : May 18, 2022, 01:50 PM IST
  • രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്‌ ഫോണായ JioPhone Next വാങ്ങാനുള്ള ഏറ്റവും മികച്ച അവസരമാണിത്
Reliance Jio: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്‌ഫോണിന് വമ്പിച്ച ഡിസ്കൗണ്ട്...!! മൊബൈല്‍ വിപണിയെ ഞെട്ടിച്ച്‌ റിലയന്‍സ് ജിയോ

JioPhone Next: നിങ്ങള്‍ പുതിയ സ്മാര്‍ട്ട്‌ ഫോണ്‍  വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത .!!  രാജ്യത്ത് ലഭ്യമായ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ ഫോണ്‍ വന്‍ കിഴിവില്‍ വാങ്ങാന്‍  അവസരമൊരുക്കുകയാണ് റിലയന്‍സ് ജിയോ.

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്‌ ഫോണായ JioPhone Next വാങ്ങാനുള്ള ഏറ്റവും മികച്ച അവസരമാണിത്. കഴിഞ്ഞ വർഷം അവസാനമാണ് കമ്പനി ഈ സ്മാർട്ട്‌ഫോൺ വിപണിയില്‍  എത്തിച്ചത്.   അതിന്‍റെ  കുറഞ്ഞ വിലയും മികച്ച  സവിശേഷതകളും ഉപയോക്തക്കളെ വളരെയധികം ആകർഷിച്ചിരുന്നു.  

കമ്പനി തങ്ങളുടെ ഉപയോക്തക്കളെ ആകര്‍ഷിക്കാന്‍ സമയാസമയങ്ങളില്‍  നിരവധി ഓഫറുകള്‍ കൊണ്ടുവരാറുണ്ട്. അത്തരത്തിലൊരു വന്‍ ഓഫര്‍ ആണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിരിയ്ക്കുന്നത്.  ഈ ഓഫറിന് കീഴില്‍ നിങ്ങള്‍ക്ക്  സ്മാര്‍ട്ട്‌ ഫോണ്‍  JioPhone Next ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കും. 

Reliance Jio നല്‍കുന്ന ഓഫര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാം.

JioPhone Next offer: JioPhone Next സ്മാര്‍ട്ട്‌ ഫോണിന്‍റെ  യഥാർത്ഥ വില 6,499 രൂപയാണ്.  എന്നാൽ,  ഈ സ്മാര്‍ട്ട്‌ ഫോണിന് കമ്പനി ഇപ്പോള്‍ 2,000 രൂപ കിഴിവ് നൽകുന്നു. അതായത്, വെറും 4,499 രൂപയ്ക്ക്  നിങ്ങള്‍ക്ക് ലഭിക്കുക അടിപൊളി  സ്മാര്‍ട്ട്‌ ഫോണ്‍ ആണ്. എന്നാല്‍, ഈ ഓഫര്‍ നേടാന്‍ നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിക്കണം. പഴയ ഫോണ്‍ നല്‍കുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കൂ.  

അതായത്,  JioPhone Next വാങ്ങാൻ നിങ്ങളുടെ പഴയ സ്‌മാർട്ട്‌ഫോൺ നല്‍കിയാല്‍ നിങ്ങൾക്ക് 2,000 രൂപ ഇളവ് ലഭിക്കും. എന്നാൽ, നിങ്ങള്‍ നല്‍കുന്ന പഴയ ഫോണില്‍  4G സപ്പോർട്ട് ഉണ്ടായിരിക്കേണ്ടതും  ആവശ്യമാണ്. കമ്പനി നല്‍കുന്ന ഈ  ഓഫര്‍ നേടാന്‍  ആഗ്രഹിക്കുന്നുവെങ്കില്‍  കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാം.

JioPhone Next ന്‍റെ സവിശേഷതകൾ എന്തെല്ലാമാണ് എന്ന് നോക്കാം

JioPhone Next സ്മാർട്ട്‌ഫോണിന്‍റെ ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ, കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണത്തോടെയുള്ള 5.45 ഇഞ്ച് HD ഡിസ്‌പ്ലേയാണ് ഈ ഫോണിന് ഉള്ളത്.  android 11 Go എഡിഷൻ അടിസ്ഥാനമാക്കിയുള്ള  ഈ   സ്മാര്‍ട്ട്‌ ഫോണ്‍ 1.3GHz quad-core Snapdragon 215  പ്രൊസസറിൽ പ്രവർത്തിക്കുന്നു. 2 ജിബി റാമിനൊപ്പം 32 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. ഇതുകൂടാതെ, ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്, ഇതിന്‍റെ സഹായത്തോടെ ഉപയോക്താക്കൾക്ക് 512 ജിബി വരെ ഡാറ്റ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.  

ഫോട്ടോഗ്രാഫി ഇഷ്ടമുള്ളവര്‍ക്ക് ഈ ഫോണ്‍ ഉത്തമമാണ്. ഈ സ്മാർട്ട്‌ഫോണിൽ 13 MP ക്യാമറയാണ് ഉള്ളത്.  അതേസമയം വീഡിയോ കോളിംഗിനും സെൽഫിക്കുമായി 8 MP ക്യാമറയും നൽകിയിട്ടുണ്ട്. ക്യാമറ സവിശേഷതകൾ എന്ന നിലയിൽ, പോർട്രെയിറ്റ് മോഡും നൈറ്റ് മോഡും ഉൾപ്പെടുന്നു. പവർ ബാക്കപ്പിനായി 3,500mAh ബാറ്ററിയുണ്ട്. കൂടാതെ, ഈ ഫോണില്‍ ഡ്യുവൽ സിം  ഉപയോഗിക്കാന്‍ സാധിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News