Big News for Airtel Users: 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ് വെറും 7 രൂപയ്ക്ക്

കമ്പനിയുടെ ഓഫർ ഇവിടെ അവസാനിക്കുന്നില്ല. നിരവധി പ്ലാനുകളിൽ Airtel നിങ്ങൾക്ക് Netflix, Amazon Prime Disney+ Hotstar എന്നിവപോലുള്ള സൗന്യ OTT സബ്സ്ക്രിപ്ഷനുകളും എയർടെൽ നൽകുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിങ്ങൾക്ക് ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ കഴിയും.  

Written by - Ajitha Kumari | Last Updated : Mar 31, 2021, 09:30 AM IST
  • 7 രൂപയ്ക്ക് മികച്ച പ്ലാൻ ലഭിക്കും
  • പ്രതിദിനം 2 ജിബി ഡാറ്റ ലഭ്യമാകും
  • പരിധിയില്ലാത്ത കോളിംഗും നൽകും
Big News for Airtel Users: 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളിംഗ് വെറും 7 രൂപയ്ക്ക്

ന്യൂഡൽഹി: ദിവസവും വെറും 7 രൂപയ്ക്ക് 2GB Data യും അൺലിമിറ്റഡ് കോളിംഗും (Unlimited Calling) ലഭിക്കുമോ? കേൾക്കുമ്പോൾ ഒരു ചോദ്യമായി നിങ്ങൾക്ക് തോന്നാം എങ്കിലും ഇത് സത്യമാണ്‌.

ഇങ്ങനൊരു പ്ലാൻ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട് അതിൽ നിങ്ങൾക്ക് വെറും 7 രൂപ ദിവസവും ചെലവാക്കിയാൽ അടിപൊളി ഓഫർ ലഭിക്കും.  

ഈ പദ്ധതിയുടെ പ്രയോജനം എന്താണ്

Airtel  ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് അവർക്ക് ഉപയോഗമുള്ള  ഇത്തരം നിരവധി പ്ലാനുകൾ കൊണ്ടുവരാറുണ്ട്. കമ്പനിയുടെ ഈ പ്ലാനിലൂടെ നിങ്ങൾക്ക് ദിനവും 10 രൂപ പോലും ചെലവാക്കാതെ 100 SMS സൗജന്യമായി ലഭിക്കും.   കൂടാതെ ഏത് നെറ്റ്‌വർക്കിലും നിങ്ങൾക്ക് പരിധിയില്ലാത്ത കോളിംഗ് സൗകര്യം നൽകുന്നു. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് കമ്പനി ദിവസവും 2 ജിബി ഇന്റർനെറ്റ് ഡാറ്റയും നൽകുന്നു.

Also Read: India യിലെ ആദ്യ 5G നെറ്റ്‌വർക്ക് വിജയകരമായി പരീക്ഷിച്ച് Airtel

Airtel Prepaid Recharge Plans

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി എയർടെൽ നിരവധി പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. ഇവയിലൊന്നാണ് 2,498 രൂപ വില വരുന്ന വാർഷിക പദ്ധതി (Annual Plan). അതിന്റെ കാലാവധി 365 ദിവസമാണ്. 

നിങ്ങൾ ഈ പ്ലാൻ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിന്റെ ദൈനംദിന ചെലവ് 6.84 രൂപ മാത്രമാണ്. അതായത് പ്രതിദിനം 7 രൂപയിൽ താഴെയുള്ള ഒരു മികച്ച പ്ലാൻ നിങ്ങൾക്ക് ലഭിക്കുന്നുവെന്നർത്ഥം.

ഈ പ്ലാനിൽ ഇനിയും നിരവധി നേട്ടങ്ങളുണ്ട്

കമ്പനി ഓഫർ ഇവിടെ മാത്രം അവസാനിക്കുന്നില്ല. നിരവധി പ്ലാനുകളിൽ Airtel നിങ്ങൾക്ക് Netflix, Amazon Prime Disney+ Hotstar എന്നിവപോലുള്ള സൗന്യ OTT സബ്സ്ക്രിപ്ഷനുകളും എയർടെൽ നൽകുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിങ്ങൾക്ക് ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ കഴിയും.

Also Read: Good News! ഇനി Airtel റീചാർജ്ജിന്റെ കൂടെ Free ഡാറ്റ കൂപ്പൺ; അറിയാം ഓഫറിനെക്കുറിച്ച്

Me & My Family Plan  മികച്ചതാണ്

Airtel നിരവധി കുടുംബ പദ്ധതികളും വാഗ്ദാനം ചെയ്യുന്നുണ്ട്. കുടുംബ പദ്ധതിക ളുടെ നിരക്ക് 749 രൂപ, 999 രൂപ, 1,599 രൂപ എന്നിങ്ങനെയാണ്. യഥാർത്ഥത്തിൽ ലളിതമായ പോസ്റ്റ്പെയ്ഡ് പ്ലാനിൽ നിങ്ങൾ ഒരു ആഡ്-ഓൺ കണക്ഷൻ എടുക്കുകയാണെങ്കിൽ അതിന്റെ നിരക്ക് 299 രൂപയാണ്. കുടുംബത്തിനായി Airtel ൻറെ 749 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുമുണ്ട്. 

ഈ പോസ്റ്റ്പെയ്ഡ് പ്ലാനിൽ രണ്ട് സൗജന്യ ആഡ്-ഓൺ കണക്ഷനുകൾ ലഭ്യമാണ്.  ഇതിൽ ഒരെണ്ണം സ്ഥിരവും മറ്റേത് ഡാറ്റ ആഡ്-ഓൺ ആണ്. ഒരു മാസത്തേക്ക് 125 ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.  അതോടൊപ്പം ഡാറ്റ റോൾഓവറിന്റെ സൗകര്യവും നൽകിയിട്ടുണ്ട്. ഇതിലൂടെ എല്ലാ നെറ്റ്‌വർക്കുകളിലും പരിധിയില്ലാത്ത കോളിംഗും 100 എസ്എംഎസും നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News