വാഷിംഗ്‌ടണ്‍: ഗൂഗിളിൻറെ (Google) മൊബൈൽ ഷോപ്പിങ്ങ് ആപ്പ് നിർത്തുന്നു. ആൻഡ്രോയിഡ്, ആപ്പിൾ ഒ എസുകൾക്കായുള്ള ആപ്പാണിത്. എല്ലാ ഉപഭോക്താക്കളെയും ഇത്തരം ആപ്ലിക്കേഷനുകൾക്ക് പകരം വെബ് ഷോപ്പിങ് സൈറ്റ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.
ഈ വർഷം ജൂലൈ മാസത്തോടെ ആപ്പുകളുടെ പ്രവർത്തനം ഗൂഗിൾ അവസാനിപ്പിക്കും എന്നാണ് പ്രാഥമിക വിവരം. പകരം ഷോപ്പിങ്.ഗൂഗിൾ.കോം എന്ന സൈറ്റിന്‍റെ സേവനം ഗൂഗിൾ തുടരുമെന്നും നിലവിലെ ആപ്പിലെ സേവനങ്ങളെല്ലാം തന്നെ വെബ്‌സൈറ്റിലും (Website) ഉണ്ടാകുമെന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്.
ALSO READ: Samsung Galaxy S20 FE യുടെ 5G പതിപ്പ് ഇന്ത്യയിലവതരിപ്പിച്ചു, അറിയേണ്ടതെല്ലാം
ഗൂഗിളിൻറെ ബ്രൗസർ, ഇമേജ് സെർച്ച്, യൂട്യൂബ് തുടങ്ങിയവയിലൂടെ പരമാവധി ഷോപ്പിങ് (Shopping) സൗകര്യങ്ങളും വിപുലപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഗൂഗിളിന്‍റെ പുതിയ നടപടികൾ. 2019 ജൂലൈയിലാണ് അമേരിക്കയിൽ ഗൂഗിൾ തങ്ങളുടെ ഷോപ്പിങ് ആപ്പ് അവതരിപ്പിച്ചത്. അതേ മാസം ഡിസംബറിൽ ഗൂഗിൾ ഈ സേവനം ഇന്ത്യയിലും എത്തിച്ചു. ആയിരക്കണക്കിന് ഓൺലൈൻ സ്റ്റോറുകളെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുകയായിരുന്നു ഗൂഗിളിന്‍റെ ലക്ഷ്യം.
ആമസോൺ,ഫ്ലിപ്പ്കാർട്ട് പോലുള്ള ഷോപ്പിങ്ങ് സൈറ്റുകളെ പോലെയാണ് ഗൂഗിൾ ഷോപ്പിങ്ങും (Google Shopping) കടന്നു വന്നത്. എന്നാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ മറ്റ് ഷോപ്പിങ്ങ് സൈറ്റുകൾക്ക് കിട്ടിയ അത്രയും സ്വീകാര്യത ഗൂഗിൾ ഷോപ്പിങ്ങിന് കിട്ടിയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.