ഗൂഗിള്‍ വന്നു, വായനാ ശീലം കുറഞ്ഞു -നരേന്ദ്ര മോദി

മന്‍ കി ബാത്ത് പരിപാടിയില്‍ ഹരിയാണയില്‍നിന്നുള്ള അഖില്‍ എന്ന വിദ്യാര്‍ഥിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Last Updated : Nov 24, 2019, 07:12 PM IST
ഗൂഗിള്‍ വന്നു, വായനാ ശീലം കുറഞ്ഞു -നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പുസ്തകങ്ങള്‍ വായിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന തനിക്ക് സിനിമകള്‍ കാണാന്‍ തീരെ താത്പര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 

പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 59-ാം എപ്പിസോഡിലാണ് തുറന്ന് പറച്ചില്‍. ഗൂഗിള്‍ വന്നതോടെ വായനശീലം കുറഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു. ഈ ദിവസങ്ങളില്‍ കൂടുതല്‍. വായിക്കാന്‍ കഴിയുന്നില്ല. 

ഏതുസമയത്തും എന്തുവിവരവും തേടാനായി ഗൂഗിള്‍ ഉള്ളതിനാല്‍ അത് നമ്മുടെ. വായനാശീലത്തെ നശിപ്പിക്കുകയാണെന്നും മോദി പറഞ്ഞു. 

മന്‍ കി ബാത്ത് പരിപാടിയില്‍ ഹരിയാണയില്‍നിന്നുള്ള അഖില്‍ എന്ന വിദ്യാര്‍ഥിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

തിരക്കേറെയുള്ളതിനാല്‍ പ്രധാനമന്ത്രിക്ക് ടി.വിയും സിനിമകളും കാണാനും പുസ്തകങ്ങള്‍ വായിക്കാനും സമയം കിട്ടുന്നുണ്ടോ എന്നായിരുന്നു അഖിലിന്റെ ചോദ്യം.  

സിനിമകള്‍ കാണാന്‍ താത്പര്യമില്ലാത്ത തനിക്ക് പുസ്തക വായനയാണ് ഏറെ പ്രിയമെന്നും, പതിവായി ടി.വി. കാണാറില്ലെന്നും മോദി മറുപടിയില്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ചിലസമയങ്ങളില്‍ ഡിസ്‌കവറി ചാനല്‍ കാണാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Trending News