തീരുമാനമായി; ഗൂഗിള്‍ പിക്സല്‍ 2 ഒക്ടോബര്‍ നാലിനെത്തും

Last Updated : Sep 17, 2017, 05:36 PM IST
തീരുമാനമായി; ഗൂഗിള്‍ പിക്സല്‍ 2 ഒക്ടോബര്‍ നാലിനെത്തും

ഗൂഗിളിന്‍റെ രണ്ടാം തലമുറ ഫോണുകളുടെ അവതരണത്തീയതി തീരുമാനമായി. ഒക്ടോബര്‍ നാലിനാണ് പരിപാടി. സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ചു നടക്കുന്ന പരിപാടിക്ക് കമ്പനി ക്ഷണമാരംഭിച്ചു കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഗൂഗിളിന്‍റെ ട്വിറ്ററിലെ @madebygoogle പേജില്‍ ആകാംക്ഷാപൂര്‍വ്വം നോക്കിക്കൊണ്ടിരിക്കുകയാണ് ടെക് ലോകം ഇപ്പോള്‍. ഗൂഗിള്‍ ആദ്യമായി സോഫ്റ്റ്‌വെയറും ഹാര്‍ഡ്വെയറും രൂപകല്‍പന ചെയ്യുന്നു എന്നതാണ് ഈ തവണത്തെ ഏറ്റവും വലിയ പ്രത്യേകത.

കഴിഞ്ഞ വര്‍ഷവും ഒക്ടോബര്‍ നാലിനാണ് ഈ ഫോണുകളുടെ മുന്‍പത്തെ വേര്‍ഷന്‍ ഗൂഗിള്‍ അവതരിപ്പിച്ചത്. പുതുതായി ഇറങ്ങുന്ന ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍ അവതരിപ്പിച്ചതിന് ശേഷം മാത്രമേ ഈ ഫോണുകള്‍ അവതരിപ്പിക്കൂ എന്നായിരുന്നു മുന്‍പേ പറഞ്ഞു കേട്ടിരുന്നത്.

ഗൂഗിള്‍ പിക്സല്‍  2 വില്‍ 4.97 ഇഞ്ച്‌ ഫുള്‍ എച്ച്ഡി ഡിസ്പ്ലേ തന്നെയാവും ഉണ്ടാവുക എന്നാണ് ആദ്യറിപ്പോര്‍ട്ട്. 4GB റാം തന്നെയാവും ഇതിലും ഉണ്ടാവുക. എന്നാല്‍ ഇന്റേണല്‍ സ്റ്റോറേജ് 64GB ആയി വര്‍ദ്ധിക്കും. അടിസ്ഥാന മോഡലിനേക്കാള്‍ കട്ടി കുറഞ്ഞ ബോഡി ആയിരിക്കും ഇതിന്. കൂടാതെ 3.5mm ഹെഡ്ഫോണ്‍ ജാക്കും ഉണ്ടായിരിക്കും. ഗൂഗിള്‍ പിക്സല്‍ XL 2 ആവട്ടെ 5.99 ഇഞ്ച്‌ OLED ക്വാഡ് എച്ച്ഡി ഡിസ്പ്ലേയോടുകൂടിയതായിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Trending News