ഹോണ്ട സിറ്റി അഞ്ചാം തലമുറ; സ്‌പോർട്ടി ലുക്കിൽ വണ്ടി എത്തും, തായ്‌ലൻഡിൽ ആദ്യം?

ഹൈബ്രിഡ് എഞ്ചിൻ വന്നതിന് ശേഷം, കാറിൽ സാങ്കേതിക മാറ്റങ്ങൾ കാര്യമായി കാണില്ലെന്നും അഭിപ്രായമുണ്ട്

Written by - Zee Malayalam News Desk | Last Updated : Nov 1, 2022, 12:22 PM IST
  • തായ്ലൻറിലായിരിക്കും സിറ്റി സ്പോട്ട് ആദ്യം ഇറക്കുക
  • ഹെഡ്‌ലൈറ്റും മോഡലും പഴയ ഹോണ്ട സിറ്റിയിലേത് പോലെ തന്നെ
  • ഹോണ്ട അതിന്റെ ചില കാറുകൾ നിർത്തലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്
ഹോണ്ട സിറ്റി അഞ്ചാം തലമുറ; സ്‌പോർട്ടി ലുക്കിൽ വണ്ടി എത്തും, തായ്‌ലൻഡിൽ ആദ്യം?

ന്യൂഡൽഹി: ഹോണ്ട സിറ്റിയുടെ അഞ്ചാം തലമുറയെക്കുറിച്ചുള്ള ചർച്ചകൾ ഏറെ നാളായി നടന്നിരുന്നു.സ്‌പോർടി ലുക്കിൽ വണ്ടി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. അതേസമയം, ഇതൊരു ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ മാത്രമായിരിക്കുമെന്നും ഇതിൽ വലിയ മാറ്റങ്ങളൊന്നും കാണില്ലെന്നും ചിലർ പറയുന്നു. മറുവശത്ത്, കാറിലെ ഹെഡ്‌ലൈറ്റും മോഡലും പഴയ ഹോണ്ട സിറ്റിയിലേത് പോലെ തന്നെ തുടരുന്നു. നിലവിൽ, ഔദ്യോഗിക ലോഞ്ച് സംബന്ധിച്ച് കമ്പനി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല.

കാർ ആദ്യം തായ്‌ലൻഡിലായിരിക്കും പുറത്തിറങ്ങുന്നതെന്നാണ് പറയുന്നത്. കമ്പനിയിൽ നിന്ന് ഹൈബ്രിഡ് എഞ്ചിൻ വന്നതിന് ശേഷം, കാറിൽ സാങ്കേതിക മാറ്റങ്ങൾ കാര്യമായി കാണില്ല എന്നാണ് ഇപ്പോൾ പറയുന്നത്. ഇന്റീരിയർ, എക്സ്റ്റീരിയർ എന്നിവയിൽ ചില മാറ്റങ്ങൾ മാത്രമുള്ള ഒരു ഫെയ്‌സ്‌ലിഫ്റ്റ് ആയിരിക്കും ഇത്.

ഡിസൈനിലെ മാറ്റം?

ഈ മോഡലിലെ ഫ്രണ്ട് ബമ്പർ പുതിയ ഫോഗ് ലാമ്പ് ഹൗസിംഗോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എയർഡാം ഉപയോഗിച്ച് പുനഃസ്ഥാപിക്കുകയും ചെയ്തു. ബാക്ക് ബമ്പറും പുനർ രൂപകൽപ്പന ചെയ്തിട്ടുണ്ട്.ഏറെ നാളായി ചർച്ച ചെയ്തിരുന്ന ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ഒരു മാറ്റം ഇതിൽ കാണാം. വരാനിരിക്കുന്ന ഹോണ്ട സിറ്റിയും ഇനി ഡീസൽ എഞ്ചിൻ വേരിയന്റുമായി വരില്ല. പെട്രോൾ, ഹൈബ്രിഡ് ഓപ്ഷനുകൾ മാത്രമേ ഇതിൽ ലഭ്യമാകൂ.

ഈ കാറുകളുടെ പ്രൊഡക്ഷൻ നിർത്തിയേക്കാം
 
ഹോണ്ട അതിന്റെ ചില കാറുകൾ നിർത്തലാക്കുന്നതിനെക്കുറിച്ച് ഇതിനകം സംസാരിച്ചിട്ടുണ്ട്. കമ്പനി പറയുന്നതനുസരിച്ച്, ജാസ്, ഡബ്ല്യുആർവി, നാലാം തലമുറ ഹോണ്ട സിറ്റി എന്നിവ കമ്പനി ഉടൻ നിർത്തലാക്കാൻ പോകുന്നാതായണ് സൂചന. ഹോണ്ട അമേസിന്റെയും ന്യൂ സിറ്റിയുടെയും വിൽപ്പന തുടരും. ഇതോടൊപ്പം തങ്ങളുടെ പുതിയ എസ്‌യുവി പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 2023-ലായിരിക്കും ഇത് ലോഞ്ച് ചെയ്യുമെന്ന് കരുതുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News