Infinix Hot 12: ഇൻഫിനിക്സ് ഹോട്ട് 12, ഇത്രയും വില കുറവിൽ ഒരു ഫോൺ കിട്ടുമോ?

പ്രതിമാസം 330 രൂപ വീതമായിരിക്കും ഇഎംഐ അടയ്‌ക്കേണ്ടി വരുക. അതേസമയം, 8,750 രൂപ വരെ എക്സ്ചേഞ്ച് ഓഫറും നൽകുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Aug 23, 2022, 01:49 PM IST
  • പ്രതിമാസം 330 രൂപ വീതമായിരിക്കും ഇഎംഐ അടയ്‌ക്കേണ്ടി വരുക.
  • ഇതിന്റെ ആദ്യ സെൻസർ 50 മെഗാപിക്സൽ ആണ്
  • 8 മെഗാപിക്സലിന്റെ മുൻ ക്യാമറയാണ് ഫോണിനുള്ളത്
Infinix Hot 12: ഇൻഫിനിക്സ് ഹോട്ട് 12,  ഇത്രയും വില കുറവിൽ ഒരു ഫോൺ കിട്ടുമോ?

ന്യൂഡൽഹി: കുറഞ്ഞ വിലയിൽ മികച്ച ഒരു ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇൻഫിനിക്സ് ഹോട്ട് 12 ഒരു ബെസ്റ്റ് ഓപ്ഷനാണ്‌. 10,000 രൂപയിൽ താഴെയാണ് ഇതിന്റെ വില. ഇതിനൊപ്പം എക്‌സ്‌ചേഞ്ച് ഓഫറും ഇഎംഐ ഓഫറും നൽകുന്നുണ്ട്. 6000 എംഎഎച്ച് ബാറ്ററിയും 50 മെഗാപിക്സൽ പ്രൈമറി സെൻസറുമാണ് ഫോണിനുള്ളത്.

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഈ ഫോണിന്റെ വില 12,999 രൂപയാണ്. 26 ശതമാനം ഇളവോടെ 9,499 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ ഫോൺ വാങ്ങാം. എസ്ബിഐ ക്രെഡിറ്റ് കാർഡിനൊപ്പം 10 ശതമാനം കിഴിവും ലഭിക്കും. അതേ സമയം, ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് വഴി 5 ശതമാനം ക്യാഷ്ബാക്കും നൽകുന്നു. 

Also Read:  NASA: നിറങ്ങളില്‍ മുങ്ങിയ പ്ലൂട്ടോ, നാസാ പങ്കുവച്ച ചിത്രം കണ്ട് അമ്പരന്ന് ശാസ്ത്രലോകം

പ്രതിമാസം 330 രൂപ വീതമായിരിക്കും ഇഎംഐ അടയ്‌ക്കേണ്ടി വരുക. അതേസമയം, 8,750 രൂപ വരെ എക്സ്ചേഞ്ച് ഓഫറും നൽകുന്നുണ്ട്. 6.82 ഇഞ്ച് HD പ്ലസ് ഡിസ്‌പ്ലേയിൽ മീഡിയടെക് ഹീലിയോ ജി37 പ്രൊസസറാണ് ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് പുറമെ ട്രിപ്പിൾ പിൻ ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്. 

ALSO READ: Moto G32 : മികച്ച സവിശേഷതകളുമായി ഒരു ബജറ്റ് ഫോൺ; മോട്ടോ ജി 32 ഇന്ത്യയിലെത്തി

ഇതിന്റെ ആദ്യ സെൻസർ 50 മെഗാപിക്സൽ ആണ്. രണ്ടാമത്തേത് 2 മെഗാപിക്സൽ ഡെപ്ത് ലെൻസാണ്. മൂന്നാമത്തേത് AI ലെൻസാണ്. 8 മെഗാപിക്സലിന്റെ മുൻ ക്യാമറയാണ് ഫോണിനുള്ളത്.  വിലയിൽ മികച്ച് ഒാപ്ഷനാണിത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News