Infinix Note 12i : കുറഞ്ഞ വിലയും കിടിലം സവിശേഷതകളുമായി ഇൻഫിനിക്സ് നോട്ട് 12 ഐ ഉടൻ ഇന്ത്യയിലെത്തും

Infinix Note 12i : 33 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 22, 2023, 01:38 PM IST
  • ഇൻഫിനിക്സ് നോട്ട് 12 ഐ ഫോണുകളാണ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
    ഫോണുകളുടെ ലോഞ്ചിങ് തീയതി ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടാണ് പുറത്തുവിട്ടത്.
  • ഫോണുകൾ ജനുവരി 25 ന് ഇന്ത്യയിലെത്തിക്കുമെന്നാണ് ഫ്ലിപ്കാർട്ട് അറിയിച്ചിരിക്കുന്നത്.
  • 33 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.
 Infinix Note 12i : കുറഞ്ഞ വിലയും കിടിലം സവിശേഷതകളുമായി ഇൻഫിനിക്സ് നോട്ട് 12 ഐ ഉടൻ ഇന്ത്യയിലെത്തും

പ്രമുഖ  സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്സ് ഉടൻ തന്നെ പുതിയ എൻട്രി ലെവൽ ഫോണുകൾ ഇന്ത്യയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. ഇൻഫിനിക്സ് നോട്ട് 12 ഐ ഫോണുകളാണ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഫോണുകളുടെ ലോഞ്ചിങ് തീയതി ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടാണ് പുറത്തുവിട്ടത്. ഫോണുകൾ ജനുവരി 25 ന് ഇന്ത്യയിലെത്തിക്കുമെന്നാണ് ഫ്ലിപ്കാർട്ട് അറിയിച്ചിരിക്കുന്നത്. മീഡിയടേക് പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ടിലൂടെ മാത്രമാണ് ഫോണുകൾ വിപണിയിലെത്തുന്നത്.

ഇൻഫിനിക്സ് നോട്ട് 12 ഐ ഫോണുകളുടെ വിലയോ, നിറങ്ങളോ സംബന്ധിച്ച വിവരങ്ങൾ ഒന്നും ഇനിയും പുറത്തുവിട്ടിട്ടില്ല. 15000 രൂപയിൽ താഴെയുള്ള വിലയിൽ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ ഫോണുകളിൽ 4ജി കണക്‌ഷൻ മാത്രമാണ് ഉണ്ടാകുക. ആകെ രണ്ട് കളറുകളിലാണ് ഫോൺ എത്തുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലൂ, ലൈറ്റ് പർപ്പിൾ കളറുകളിലാണ് ഫോൺ എത്തുന്നത്. ഫോണിന് മികച്ച പെർഫോമൻസ് കാഴ്ച വെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: Apple iPhone 13: ആപ്പിൾ ഐഫോൺ 13 വെറും 28000 രൂപക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാം, അറിയേണ്ടത്

ഇൻഫിനിക്സ് നോട്ട് 12 ഐ ഫോണുകൾക്ക് 6.7 ഇഞ്ച്  ഫുൾ എച്ച്ഡി പ്ലസ്  റെസൊല്യൂഷനോട് കൂടിയ വാട്ടർഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ഫോണിന്റെ പാനലിന് 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസാണ് ഉള്ളത്. ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് വൈഡ്വൈൻ എൽ 1 സെർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. ഫോണിന് 7.8 മില്ലിമീറ്റർ തിക്ക്‌നെസാണ് ഉള്ളത്. ഫോണിന് കിടിലം ലുക്കാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വെർട്ടിക്കലായി ഒരുക്കിയിരിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിന് 50 മെഗാപിക്സൽ മെയിൻ ലെൻസും മറ്റ് രണ്ട് സെൻസറുകളും ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ സെൽഫി ക്യാമറ 8 മെഗാപിക്സലാണ്. ഫോണിൽ മീഡിയടെക് ഹീലിയോ ജി85 പ്രൊസസ്സറാണ് ഒരുക്കിയിരിക്കുന്നത്. 33 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News