Instagram Reels Length : ഒരു മിനിറ്റ് അല്ല, ഇനി ഒന്നര മിനിറ്റ് റീൽസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാം

Instagram New Features റീൽസിന്റെ സേവനം കൂടുതൽ മെച്ചപ്പെടുത്തതിൽ മികച്ച ഫീച്ചറുകൾ ഇനിയും അവതരിപ്പിക്കുമെന്ന് ഇൻസ്റ്റാഗ്രാം തങ്ങളുടെ ബ്ലോഗ് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

Written by - Zee Malayalam News Desk | Last Updated : Jun 3, 2022, 09:08 PM IST
  • നേരത്തെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ മാത്രം ഇൻസ്റ്റാഗ്രാം റീൽസിൽ പങ്കുവെക്കാൻ സാധിക്കുമായിരുന്നുള്ളു.
  • അതിപ്പോൾ 90 സക്കൻഡുകളായി ഉയർത്തിയിരിക്കുകയാണ് ആപ്ലിക്കേഷൻ.
Instagram Reels Length : ഒരു മിനിറ്റ് അല്ല, ഇനി ഒന്നര മിനിറ്റ് റീൽസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാം

ഇൻസ്റ്റാഗ്രാമിൽ ഇനി ഒന്നര മിനിറ്റ് ദൈർഘ്യമുള്ള റീൽസ് പങ്കുവെക്കാം. പുതിയ മൂന്ന് ഫീച്ചറുകളുമായി മെറ്റയുടെ ഫോട്ടോ-വീഡിയോ ഷെയർ ആപ്ലിക്കേഷൻ. നേരത്തെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ മാത്രമെ ഇൻസ്റ്റാഗ്രാം റീൽസിൽ പങ്കുവെക്കാൻ സാധിക്കുമായിരുന്നുള്ളു. അതിപ്പോൾ 90 സക്കൻഡുകളായി ഉയർത്തിയിരിക്കുകയാണ് ആപ്ലിക്കേഷൻ.

ഇതിന് പുറമെ വീഡിയോ നിർമാതാക്കൾക്ക് തങ്ങളുടെ സ്വന്തം ശബ്ദം നേരിട്ട് റിക്കോർഡ് ചെയ്ത് അപ്ലോഡ് ചെയ്യാനുള്ള സൗകര്യമേർപ്പെടുത്തിയെന്ന് ആപ്ലിക്കേഷൻ തങ്ങളുടെ ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു. 5 സക്കൻഡുകൾ ദൈർഘ്യമുള്ള ഓരോ ശബ്ദ ശലകങ്ങളായി റിക്കോർഡ് ചെയ്യാനാണ് സാധിക്കുന്നത്. 

ALSO READ : WhatsApp Pay Rewards : മൂന്ന് അല്ല 35 രൂപ ഉറപ്പായി കിട്ടും; പണമിടപാടിന് ക്യാഷ്ബാക്ക് ഏർപ്പെടുത്തി വാട്സ്ആപ്പ്

ഇവയ്ക്ക് പുറമെ പോൾ ഫീച്ചറും കൂടിയും ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. യുട്യൂബിൽ സജീവമായിട്ടുള്ള പോൾ ഫീച്ചറാണ് മെറ്റാ തങ്ങളുടെ ഇൻസ്റ്റാഗ്രാമിലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഫീച്ചറിലൂടെ ഓരോ വീഡിയോ നിർമാതാക്കൾക്കും തങ്ങളുടെ ഫോളോവേഴ്സിനോട് അടുത്ത വീഡിയോ ഏത് വേണം തുടങ്ങിയവ ചോദിക്കാനാകും. 

റീൽസിന്റെ സേവനം കൂടുതൽ മെച്ചപ്പെടുത്തതിൽ മികച്ച ഫീച്ചറുകൾ ഇനിയും അവതരിപ്പിക്കുമെന്ന് ഇൻസ്റ്റാഗ്രാം തങ്ങളുടെ ബ്ലോഗ് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News