iQOO 11 Series : മികച്ച പ്രൊസസ്സറുമായി iQOO 11, iQOO 11 പ്രൊ ഫോണുകൾ ഉടൻ ഇന്ത്യയിലെത്തും; അറിയേണ്ടതെല്ലാം

ആകെ 2 ഫോണുകളാണ്  iQOOയുടെ പുതിയ സീരീസിൽ എത്തുന്നത്.  iQOO 11, iQOO 11 പ്രൊ ഫോണുകളാണ് ഈ സീരീസിൽ എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 4, 2022, 12:50 PM IST
  • റിപ്പോർട്ടുകൾ അനുസരിച്ച് ഈ വർഷം ഡിസംബറിൽ തന്നെ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കും.
  • ആകെ 2 ഫോണുകളാണ് iQOOയുടെ പുതിയ സീരീസിൽ എത്തുന്നത്. iQOO 11, iQOO 11 പ്രൊ ഫോണുകളാണ് ഈ സീരീസിൽ എത്തുന്നത്.
  • എന്നാൽ ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ചൈനയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
iQOO 11 Series :  മികച്ച പ്രൊസസ്സറുമായി iQOO 11, iQOO 11 പ്രൊ ഫോണുകൾ ഉടൻ ഇന്ത്യയിലെത്തും; അറിയേണ്ടതെല്ലാം

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ iQOOയുടെ ഏറ്റവും പുതിയ iQOO 11 സീരീസ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ടിപ്പ്സ്റ്ററായ അഭിഷേക് യാദവാണ് വിവരം പുറത്തുവിട്ടത്.  റിപ്പോർട്ടുകൾ അനുസരിച്ച് ഈ വർഷം ഡിസംബറിൽ തന്നെ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കും. ആകെ 2 ഫോണുകളാണ്  iQOOയുടെ പുതിയ സീരീസിൽ എത്തുന്നത്.  iQOO 11, iQOO 11 പ്രൊ ഫോണുകളാണ് ഈ സീരീസിൽ എത്തുന്നത്. എന്നാൽ ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ചൈനയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രൈസ്ബാബ പുറത്തുവിട്ട റിപ്പോർട്ടുകൾ അനുസരിച്ച് iQOO 11 സീരീസ്  iQOO 10 എന്ന പേരിലായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.  iQOO 10 ഫോണുകൾ iQOO 9T എന്ന പേരിലായിരുന്നു ഇന്ത്യയിൽ അവതരിപ്പിച്ചത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിനനുസരിച്ച്  iQOO 11 ഫോണുകൾക്ക് 6.78 ഇഞ്ച് ഫ്ലാറ്റ് ഇ 6 അമോലെഡ് ഡിസ്‌പ്ലേയാണ് ഉണ്ടായിരിക്കുക. iQOO 11 പ്രൊ ഫോണുകൾക്ക് 6.78 ഇഞ്ച് സാംസങ് ഇ 6 എൽടിപിഒ പാനലാണ് പ്രതീക്ഷിക്കുന്നത്.  ഇരുഫോണുകൾക്കും 120 Hz റിഫ്രഷ് റേറ്റാണ് ഉണ്ടായിരിക്കുക. 

ALSO READ: iQOO Neo 7 : "കിടിലം പ്രൊസസ്സറും ഡിസ്‌പ്ലേയും"; iQOO നിയോ 7 ഫോണുകൾ എത്തി, അറിയേണ്ടതെല്ലാം

iQOO 11 ഫോണുകൾക്ക് 100 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5,000 എംഎഎച്ച് ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം iQOO 11 പ്രൊ ഫോണുകൾക്ക്  200 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 4,700 എംഎഎച്ച് ബാറ്ററിയുണ്ടാകാനാണ് സാധ്യത. രണ്ട് ഫോണുകൾക്കും ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 8 ജെൻ പ്രൊസസ്സറാണ് ഉണ്ടായിരിക്കുക. ഫോണിൽ ട്രിപ്പിൾ കാമറ സെറ്റപ്പാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം iQOO നിയോ 7 ഫോണുകൾ കഴിഞ്ഞ മാസം ആഗോള വിപണിയിൽ  അവതരിപ്പിച്ചിട്ടുണ്ട്.  നിലവിൽ ചൈനയിൽ മാത്രമാണ് ഈ ഗെയിമിങ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഡിമെൻസിറ്റി പ്രോസസ്സർ 120Hz അമോലെഡ് ഡിസ്പ്ലേ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. സോണി സെൻസറോട് കൂടിയ ക്യാമറകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. പ്രൊ പ്ലസ് ഡിസ്പ്ലേ ചിപ്പും ലിക്വിഡ് കൂളിങ് സിസ്റ്റവുമാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകൾ.  iQOO നിയോ 6 ഫോണുകളുടെ പിന്ഗാമികളായി ആണ് iQOO നിയോ 7 ഫോണുകൾ എത്തുന്നത്. 

ചൈനയിൽ ഫോൺ ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് എത്തിയിരിക്കുന്നത്.  8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോണിന്റെ വില  CNY 2,699 ആണ്. അതായത് ഏകദേശം 30500 ഇന്ത്യൻ രൂപ. ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഇംപ്രഷൻ ബ്ലൂ, പോപ്പ് ഓറഞ്ച്, ജോമെട്രിക് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. എന്നാൽ ബാക്കി രാജ്യങ്ങളിൽ ഫോൺ എപ്പോൾ എത്തിക്കുമെന്ന് അറിയിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News