Bengaluru : കുറഞ്ഞ വിലയിൽ വിവിധ ഇന്റർനെറ്റ് പ്ലാനുകളുമായി (Internet Plan) എത്തിയിരിക്കുകയാണ് റീലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ ഫൈബർ ബ്രോഡ്ബാൻഡ് (Jio Fiber Broadband). 399 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകളാണ് ജിയോ ഫൈബർ ബ്രോഡ്ബാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. ആറ് മാസത്തെയും 12 മാസത്തെയും പ്ലാനുകൾ ജിയോ (Jio Plan) നൽകുന്നുണ്ട്.
399 രൂപയുടെ ജിയോ ഫൈബർ ബ്രോൺസ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോൾ സൗകര്യത്തോടെയും 30 എംബിപിഎസ് വേഗതയോട് കൂടിയ ഡാറ്റയുമായി ആണ് എത്തുന്നത്. 3,300 FUP ഡാറ്റ ലിമിറ്റും ഇന്ത്യയിൽ എവിടെയും അൺലിമിറ്റഡ് കോളിംഗും ഈ പ്ലാനിൽ ലഭ്യമാണ്. അതുപോലെ, 699 രൂപയുടെ ജിയോ ഫൈബർ സിൽവർ പ്ലാനിൽ 100 Mbps വരെ വേഗതയിൽ ഡാറ്റ ലഭ്യമാകും. കൂടാതെ, ഇത് അൺലിമിറ്റഡ് വോയ്‌സ് കോളുകളുടെ സൗകര്യവും നൽകുന്നു. 399 രൂപ, 699 രൂപ പ്ലാനുകൾ OTT ആപ്പുകളിൽ സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭ്യമല്ല.
ALSO READ: Vivo Y76 5G Launch : കിടിലം ട്രിപ്പിൾ ക്യാമറയും പ്രൊസസ്സറും; വിവോ Y76 ഫോണുകൾ നവംബർ 23 ന് എത്തുന്നു
999 രൂപയുടെ ജിയോ ഫൈബർ ഗോൾഡ് പ്ലാനിന് 150 എംബിപിഎസ് വേഗതയിലുള്ള ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളുകളും ഈ പ്ലാൻ നൽകുന്നുണ്ട് . ഇത് കൂടാതെ 1000 രൂപയ്ക്ക് 11 OTT ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി ലഭിക്കും.
ALSO READ: WiFi Halow : ഹാലോ വൈഫൈ എത്തുന്നു; ഒരു കിലോമീറ്റർ ദൂരം വരെ കവറേജ് ലഭിക്കും
1,499 രൂപയുടെ ജിയോ ഫൈബർ ഡയമണ്ട് പ്ലാനിൽ ഉപഭോക്താക്കൾക്ക് 300 എംബിപിഎസ് വേഗതയിൽ ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളുകളുടെ സൗകര്യത്തിനൊപ്പം 12 OTT ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷനും 1500 രൂപയ്ക്ക് ലഭിക്കും. ആൾട്ട് ബാലാജി, സൺ നെക്സ്റ്റ്, ഷെമാറൂ, ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ, ജിയോ സിനിമ, Zee5, നെറ്ഫ്ലിക്സ്, പ്രൈം വീഡിയോ, ലയൺസ്‌ഗേറ്റ് പ്ലേ, ഹോയ്‌ചോയ്, സോണി ലിവ്, വൂട്ട് എന്നിവയാണ് ഈ 12 OTT ആപ്പുകൾ.
2,499 രൂപയുടെ ജിയോ ഫൈബർ ഡയമണ്ട്+ പ്ലാനിൽ 500Mbps വേഗതയിൽ മൊത്തം 4,000 GB ഡാറ്റ ലഭിക്കും. ഇതിന് പുറമെ അൺലിമിറ്റഡ് വോയിസ് കോളുകളുടെ സൗകര്യവും ഉണ്ടായിരിക്കും. ഈ പ്ലാനിലും 12 OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...