Jio Prepaid Plan: ഉപയോക്താക്കളുടെ ആവശ്യം മുന്നില്‍ക്കണ്ട് അടിപൊളി പ്ലാന്‍ അവതരിപ്പിച്ച് Reliance Jio...
Jioയുടെ ഈ തകര്‍പ്പന്‍ പ്ലാന്‍ 3 GB പ്രതിദിന ഡാറ്റ നല്‍കുന്നതോടോപ്പം unlimited calling സൗകര്യവും ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക്, ഓണ്‍ ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ഏറെ യോജിക്കുന്ന ദീർഘകാല വാലിഡിറ്റിയുള്ള പ്ലാന്‍ ആണ് ഇത്.
ജിയോയുടെ (Jio) ഈ അടിപൊളി പ്ലാനിന്‍റെ വിലയും നേട്ടങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാം.
ജിയോയുടെ 999 രൂപയുടെ പ്ലാൻ ( Jio 999 Plan)
ജിയോ തങ്ങളുടെ ഉപയോക്താക്കൾക്കായി 999 രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ചിരിയ്ക്കുകയാണ്. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. ദീര്‍ഘകാല വാലിഡിറ്റിയുള്ള വളരെ ജനപ്രിയമായ ഒരു പ്ലാന്‍ ആണ് ഇത്. ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് ദിനംപ്രതി 3 ജിബി ഡാറ്റ (3 GB Data) ലഭിക്കും. അതായത് പ്ലാന്‍ കാലാവധിയില്‍ ഉപയോക്താക്കൾക്ക് 252 ജിബി ഡാറ്റയാണ് ആകെ ലഭിക്കുക. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ, ഇന്‍റർനെറ്റ് വേഗത 64Kbps ആയി കുറയും.
Also Read: Reliance Jio vs Airtel vs VI : റീച്ചാർജിനൊപ്പം OTT സബ്സ്ക്രിപ്ഷൻ പ്ലാനുകളുമായി ടെലികോം കമ്പിനികൾ
പ്രതിദിന ഡാറ്റ കൂടാതെ മറ്റ് പല ആനുകൂല്യങ്ങളും ഈ പ്ലാന്‍ നല്‍കുന്നുണ്ട്. അതായത്, ഈ പ്ലാന്‍ ഉപയോക്താക്കൾക്ക് unlimited calling സൗകര്യവും നല്‍കുന്നു. ഈ സൗകര്യം ഉപയോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലും പ്രയോജനപ്പെടുത്താം. അതുകൂടാതെ, 100 സൗജന്യ എസ്എംഎസും (100 Fress SMS) പ്ലാനിൽ നൽകുന്നുണ്ട്
ജിയോ അവതരിപ്പിച്ചിരിയ്ക്കുന്ന മറ്റ് പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ മികച്ചതാണ് 999 രൂപയുടെ ഈ പ്ലാന്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...