ജൂലൈ മുതല്‍ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാകും

  

Last Updated : Feb 21, 2018, 12:56 PM IST
 ജൂലൈ മുതല്‍ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാകും

ന്യൂഡല്‍ഹി: നിങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ ഉടനെ മാറിയേക്കും.  സര്‍ക്കാര്‍ അതിന്‍റെ തയ്യാറെടുപ്പിലാണ്.  മാറി വരുന്ന മൊബൈല്‍ നമ്പര്‍ 10 അക്കത്തില്‍ നിന്നും 13 അക്കമായിരിക്കും.  ജൂലൈ മുതല്‍ രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.  രാജ്യത്തെ എല്ലാ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ടെലികോം മന്ത്രാലയം ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിലെ 10 അക്കമുള്ള നമ്പരുകള്‍ ഇനിയുണ്ടാകില്ല. നിലവില്‍ 10 അക്കമുള്ള നമ്പറുകള്‍ 2018 ഡിസംബര്‍ 31 ന് മുമ്പായി 13 അക്കമുള്ള നമ്പറിലേക്ക് മാറണമെന്നും ഉത്തരവില്‍ പറയുന്നു.  എന്നാല്‍ ഈ മാറ്റം എങ്ങനെയെന്ന്‍ ഇതുവരെ അറിയിച്ചിട്ടില്ല.  പഴയ നമ്പരില്‍ മൂന്ന് ഡിജിറ്റ് മുന്നേയാണോ അതോ പിന്നെയാണോ ചേര്‍ക്കുന്നത് എന്ന കാര്യത്തിലും ഒരു വിവരവും ഇല്ല.  

ഒക്ടോബര്‍ ഒന്നുമുതല്‍ ഉപഭോക്താക്കള്‍ക്ക് 13 ഡിജിറ്റിലേക്ക് മാറാനാവും. സുരക്ഷാ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്‍റെ പുതിയ നടപടി. ഡിസംബര്‍ 31 നകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും 13 അക്കമാക്കണമെന്നാണ് കമ്പനികള്‍ക്ക് മന്ത്രാലയം നല്‍കിയിരിക്കുന്ന അന്ത്യശാസനം.

വാര്‍ത്തകള്‍ അനുസരിച്ച് മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .  അതനുസരിച്ച് അവര്‍ അവരുടെ സോഫ്റ്റ്‌വെയര്‍ 13 അക്കമുള്ള നമ്പര്‍ ഉള്‍ക്കൊള്ളാന്‍ തരത്തില്‍ നിര്‍മ്മിക്കാന്‍ വേണ്ടിയാണ്. അങ്ങനെയാകുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകില്ല.

  

Trending News