മഴക്കാലത്ത് നിങ്ങൾ വാഹനമോടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. മഴ പെയ്താൽ ഉടൻ കാറിൽ ചില പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുന്നത് കാണാറുണ്ട് ഇത് പലരും അവഗണിക്കുന്നതാണ് പതിവ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ കാർ കേടാകുകയും പ്രശ്നം വലുതാകുകയും ചെയ്യും. പ്രശ്നം പരിഹരിക്കാനോ വലിയ തുക ചിലവാകും.മഴക്കാലത്ത് നിങ്ങളുടെ കാറിനുണ്ടാകുന്ന പ്രശ്നങ്ങൾ കാർ നന്നായി പരിപാലിക്കുന്നതിലൂടെ പരിഹരിക്കാം. നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
തുരുമ്പെടുത്താൽ
മഴക്കാലത്ത് വെള്ളം കയറി കാറിന് തുരുമ്പെടുക്കൽ ഒരു സാധാരണ പ്രശ്നമാണ്.പഴയ കാറുകളിൽ ഇത് സാധാരണമാണ്. പെയിന്റ് പോകുമ്പോഴാണ് കാർ പലയിടത്തും തുരുമ്പെടുക്കാൻ തുടങ്ങുന്നത്. ഇതൊഴിവാക്കാനുള്ള പ്രതിവിധി മഴ തുടങ്ങുന്നതിന് മുമ്പ് കാറിലെ മോശം പെയിന്റ് ശരിയാക്കുക എന്നതാണ്. കാറിനുള്ളിൽ എവിടെനിന്നെങ്കിലും വെള്ളം ചോരുന്നുണ്ടോ, എന്തെങ്കിലും ലീക്കേജ് പ്രശ്നമുണ്ടോ എന്നും നോക്കുക.
ടയർ പരിശോധിക്കുക
മഴക്കാലത്ത് പലയിടത്തും റോഡിൽ വെള്ളം കെട്ടിക്കിടക്കും.ഇത്തരം സാഹചര്യത്തിൽ അതിവേഗത്തിൽ കാർ റോഡിലൂടെ കടന്നു പോയാൽ അത് തെന്നാനുള്ള സാധ്യത വർദ്ധിക്കും. വാഹനങ്ങൾ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിൽ ഇടിക്കുന്നതിനും കാരണമാകും. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ റോഡും ടയറും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതാണ് ഇത് സംഭവിക്കുന്നത്. അതുകൊണ്ടാണ് മഴയത്ത് കുറഞ്ഞ വേഗതയിൽ കാർ ഓടിക്കാൻ ശ്രമിക്കുക. ടയറുകൾക്ക് തേയ്മാനം ഇല്ലെന്നും ഉറപ്പാക്കുക.
വെള്ളക്കെട്ടിൽ ഇറക്കരുത്
വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ, നിങ്ങളുടെ വാഹനത്തിന് അപകടം സാധ്യതയും ഉണ്ടാകും. വെള്ളം എഞ്ചിനിലേക്ക് കയറുകയും അതിനെ നശിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ വെള്ളം നിറഞ്ഞ റോഡുകളിലും പാതകളിലും കാർ കൊണ്ടുപോകുന്നത് ഒഴിവാക്കുക.
കാറിനുള്ളിൽ ദുർഗന്ധം
മഴക്കാലത്ത് കാറിനുള്ളിൽ നിന്ന് പലപ്പോഴും ദുർഗന്ധം വന്നേക്കും. കാറിനുള്ളിൽ ഈർപ്പം അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം. ഈർപ്പം കാരണം, കാറിനുള്ളിൽ ഫംഗസ് വളരാൻ തുടങ്ങുന്നു, ഇത് കാരണം ദുർഗന്ധം വരാൻ തുടങ്ങുന്നു. അതിനാൽ കാർ ക്യാബിൻ എപ്പോഴും ചൂടിൽ നിലനിർത്താനും, തണുപ്പ് ഒഴിവാക്കാനും ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...