Mosquito Killer Bulb : "ഇനി കൊതുക് ശല്യം പേടിക്കണ്ട"; ഈ ബൾബ് വാങ്ങിക്കൊള്ളൂ

Mosquito Killer Bulb : വെളിച്ചത്തിലൂടെ കൊതുകുകളെ ആകർഷിച്ച്, നേരിയ ഇലക്ട്രിക് ഷോക്ക് നൽകി കൊതുകിനെ കൊല്ലുന്ന രീതിയാണ് ഈ ബൾബുകളുടേത്.

Written by - Zee Malayalam News Desk | Last Updated : Jun 10, 2022, 01:13 PM IST
  • ഡെങ്കി, ചിക്കുൻഗുനിയ, മലേറിയ തുടങ്ങിയ നിരവധി രോഗങ്ങൾ പകരാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ കൊതുകിൽ നിന്ന് രക്ഷ നേടേണ്ടത് വളരെ അത്യാവശ്യമാണ്.
  • വെളിച്ചത്തിലൂടെ കൊതുകുകളെ ആകർഷിച്ച്, നേരിയ ഇലക്ട്രിക് ഷോക്ക് നൽകി കൊതുകിനെ കൊല്ലുന്ന രീതിയാണ് ഈ ബൾബുകളുടെത്.
  • ഭാരം കുറവാണെന്നുള്ളതും കാണാൻ നല്ല ഭംഗിയുണ്ടെന്നുള്ളതുമാണ് ഈ ബൾബിന്റെ ആകർഷണീയമായ മറ്റൊരു കാര്യം
Mosquito Killer Bulb : "ഇനി കൊതുക് ശല്യം പേടിക്കണ്ട"; ഈ ബൾബ് വാങ്ങിക്കൊള്ളൂ

മഴക്കാലം ആരംഭിച്ച് കഴിഞ്ഞു. ഇതിനോടൊപ്പം തന്നെ കൊതുകിന്റെ ശല്യവും കൊതുക് പരത്തുന്ന രോഗങ്ങളും വർധിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഡെങ്കി, ചിക്കുൻഗുനിയ, മലേറിയ  തുടങ്ങിയ നിരവധി രോഗങ്ങൾ പകരാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ കൊതുകിൽ നിന്ന് രക്ഷ നേടേണ്ടത് വളരെ അത്യാവശ്യമാണ്. സാധാരണയായി  കൊതുകു തിരികളും, റിപ്പലെന്റ് മെഷീനുകളുമാണ് കൊതുകിൽ നിന്ന് രക്ഷ നേടാൻ ഉപയോഗിക്കാറുള്ളത്.

എന്നാൽ കൊതുകു തിരികളും. റിപ്പലെന്റ് മെഷീനുകളും രാസപദാർഥങ്ങൾ ഉപയോഗിച്ചിട്ടുള്ളതിനാൽ പലർക്കും തലവേദനയും അലർജിയും ഉണ്ടാകാറുണ്ട്. അതിനാൽ തന്നെ പലർക്കും ഇത് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതി വരികെയും  ചിലർക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്യാറുണ്ട്. ഇതിന് പരിഹാരമായി ആണ് പുതിയ മോസ്കിറ്റോ ബൾബ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത് സുരക്ഷിതവുമാണ് വിലയും വളരെ കുറവാണ്.

ALSO READ: ചെള്ളുപനി പ്രത്യേക സംഘം സന്ദര്‍ശിക്കും: മന്ത്രി വീണാ ജോര്‍ജ്

വെളിച്ചത്തിലൂടെ കൊതുകുകളെ ആകർഷിച്ച്, നേരിയ ഇലക്ട്രിക് ഷോക്ക് നൽകി കൊതുകിനെ കൊല്ലുന്ന രീതിയാണ് ഈ ബൾബുകളുടെത്. ഇത് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലും, ഓഫീസിലും ഒക്കെ ഉപയോഗിക്കുകയും ചെയ്യാം. ഭാരം കുറവാണെന്നുള്ളതും കാണാൻ നല്ല ഭംഗിയുണ്ടെന്നുള്ളതുമാണ് ഈ ബൾബിന്റെ ആകർഷണീയമായ മറ്റൊരു കാര്യം. കൂടാതെ രാത്രി കാലങ്ങളിൽ ഇത് ബൾബായും ഉപയോഗിക്കാം.

കൊതുകുകളെ ആകർഷിക്കുന്ന തരത്തിലുള്ള ലൈറ്റാണ് ഇതിന് നിന്ന് വരുന്നത്. വിപണിയിൽ നിന്ന് പലതരത്തിൽ, പല കമ്പനികളുടെ  മോസ്കിറ്റോ ബൾബുകൾ നിങ്ങൾക്ക് വാങ്ങാൻ സാധിക്കും. റാക്കറ്റുകളെക്കാൾ ഈ ബൾബുകൾക്ക് വില വളരെ കുറവാണ്. കൂടാതെ നീണ്ട കാലത്തേക്ക് നിങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം. 250 രൂപ മുതലുള്ള വിലയിൽ നിങ്ങൾക്ക് ഈ ബൾബുകൾ ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News