Images of Jupiter: നമ്മുടെ പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന വരെ കൂടുതല്‍ ആകാംഷാഭരിതരാക്കുന്ന വാര്‍ത്തകളാണ് അടുത്തിടെയായി NASA പുറത്തു വിടുന്നത്. അതായത് ശാസ്ത്ര പ്രേമികള്‍ക്ക് തിരക്കേറിയ ദിവസങ്ങളാണ് NASA സമ്മാനിക്കുന്നത്.
അടുത്തിടെ, ജെയിംസ് വെബ് എന്ന ലോകത്തിലെ ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദർശിനി പകര്‍ത്തിയ പ്രപഞ്ചത്തിന്‍റെ അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ NASA പുറത്തുവിട്ടിരുന്നു. അതിനുപിന്നാലെ മറ്റൊരു കൂട്ടം അവിശ്വസനീയമായ ചിത്രങ്ങൾ അമേരിക്കൻ ബഹിരാകാശ ഏജൻസി പുറത്തുവിട്ടു. ഇത്തവണ വ്യാഴത്തെയും അതിന്‍റെ ഉപഗ്രഹങ്ങളേയും കേന്ദ്രീകരിച്ചുള്ള ചിത്രങ്ങളാണ് NASA പുറത്തുവിട്ടത്.
Also Read: NASA: പ്രപഞ്ചത്തിന്‍റെ വര്‍ണ്ണാഭമായ ചിത്രം പുറത്തുവിട്ട് നാസ, അമ്പരന്ന് ശാസ്ത്രലോകം
ഈ ചിത്രങ്ങൾ എഞ്ചിനീയറിംഗ് ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ, പ്രപഞ്ചത്തിന്‍റെ ചിത്രങ്ങള്‍ പോലെ അവ പ്രോസസ്സ് ചെയ്യപ്പെടുന്നില്ല എന്ന് നാസാ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് അറിയിച്ചു. കൂടാതെ, ജയിംസ് വെബ് പ്രതീക്ഷിച്ചതിലും നന്നായി പ്രവർത്തിക്കുന്നു, വ്യാഴത്തിന്‍റെ ഉപഗ്രഹമായ യൂറോപ്പയെപ്പോലും തന്‍റെ ക്യാമറ കണ്ണുകളില്‍ ഒതുക്കിയതായും NASA വെളിപ്പെടുത്തി.
ജെയിംസ് വെബ് ദൂരദർശിനി പകർത്തിയ വ്യാഴത്തിന്‍റയും ഉപഗ്രഹങ്ങളുടെയും ചിത്രങ്ങൾ കാണാം... വ്യാഴവും അതിന്‍റെ ഉപഗ്രഹങ്ങളായ യൂറോപ്പ, തീബ്, മെറ്റിസ് എന്നിവയും ചിത്രങ്ങളില്‍ വ്യക്തമായി കാണാം.
Hey @NASASolarSystem, ready for your close-up? As part of Webb’s prep for science, we tested how the telescope tracks solar system objects like Jupiter. Webb worked better than expected, and even caught Jupiter’s moon Europa: https://t.co/zNHc724h9X pic.twitter.com/tW9AT5ah6T
— NASA Webb Telescope (@NASAWebb) July 14, 2022
കഴിഞ്ഞ ദിവസമാണ് പ്രപഞ്ചത്തിന്‍റെ വര്‍ണ്ണാഭമായ ചിത്രം നാസാ പുറത്തുവിട്ടത്. , പ്രപഞ്ചം ഇത്രയും ആഴത്തിൽ വ്യക്തമായി കാണാൻ കഴിയുന്ന ചിത്രം ഇതാദ്യമായാണ്. ലഭിച്ചത്. ലോകത്തിലെ ഏറ്റവും ശേഷിയുള്ള സ്‌പേസ് ടെലിസ്‌കോപ്പായ ജയിംസ് വെബ് ടെലിസ്കോപ്പ് പകര്‍ത്തിയ ചിത്രങ്ങള്‍ NASA യും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും പങ്കുവച്ചിരുന്നു.
വിഖ്യാത ബഹിരാകാശ ടെലിസ്‌കോപ്പായ ഹബ്ബിളിന്‍റെ പിൻഗാമിയെന്നാണ് ജയിംസ് വെബ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍, ഇരു ടെലിസ്‌കോപ്പിന്‍റെയും പ്രവര്‍ത്തനം വ്യത്യസ്തമാണ്. കഴിഞ്ഞ 31 വർഷമായി ബഹിരാകാശത്ത് പ്രവര്‍ത്തനക്ഷമമായ ഹബ്ബിൾ ടെലിസ്‌കോപ്പിന്‍റെ 100 മടങ്ങ് കരുത്താണ് ജയിംസ് വെബിന് ഉള്ളത്. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എൽ2 ഭ്രമണപഥത്തിലാണ് ജയിംസ് വെബിന്‍റെ സ്ഥാനം. ഹബ്ബിൾ പ്രകാശ, UV കിരണങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങളെടുക്കുന്നത് എങ്കില്‍ ജയിംസ് വെബ് ഇൻഫ്രാ റെഡ് കിരണങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങളെടുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...