ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി, തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ നവീകരിച്ച പതിപ്പ് അവതരിപ്പിച്ചു. 'അകൗസ്റ്റിക് വെഹിക്കിൾ അലേർട്ടിംഗ് സിസ്റ്റം' (AVAS) എന്ന പുതിയ സുരക്ഷാ ഫീച്ചർ കൂടി വാഹനത്തിൽ കൂട്ടിച്ചേർക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു.
കാറിന്റെ സാന്നിധ്യത്തെക്കുറിച്ച് കാൽനടയാത്രക്കാർക്കും സമീപമുള്ള വാഹനങ്ങൾക്കും മുന്നറിയിപ്പ് നൽകി കാൽനട യാത്രികരുടെ സുരക്ഷ വർദ്ധിപ്പിക്കുകയാണ് AVAS കൊണ്ട് ലക്ഷ്യമിടുന്നത്. വാഹനത്തിൽ നിന്ന് 5 അടി പരിധിയിൽ കാൽനടയാത്രക്കാർക്ക് കേൾക്കാൻ കഴിയുന്ന ഒരു ശബ്‌ദ മുന്നറിയിപ്പ് ഇത് നൽകുന്നു. ഈ നൂതന സവിശേഷത വഴി കാൽനടയാത്രക്കാർക്ക് വാഹനം അടുത്തുവരുന്നെന്ന് മുന്നറിയിപ്പ് ലഭിക്കും. ഇത് വഴി അപകടസാധ്യതയും കുറക്കുന്നു.
Also Read: Viral Video: രാജവെമ്പാല ദാഹമകറ്റുന്ന വീഡിയോ കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു!
പുതുക്കിയ ഫീച്ചറുകൾക്കൊപ്പം ഗ്രാൻഡ് വിറ്റാരയുടെ വിലയും മാരുതി സുസുക്കി പരിഷ്കരിച്ചിട്ടുണ്ട്. 2023 ജൂലൈ 17 മുതൽ പ്രാബല്യത്തിൽ വരുന്ന വിലയിൽ 4,000 രൂപയാണ് വർധിച്ചത്. കാറിന്റെ Zeta Plus, Alpha Plus വേരിയന്റുകൾക്ക് ഇപ്പോൾ 18.49 ലക്ഷം മുതൽ 19.84 ലക്ഷം രൂപ വരെയാണ് വില. വിപണിയിൽ താരതമ്യേന പുതിയതാണെങ്കിലും ഗ്രാൻഡ് വിറ്റാരയുടെ ജനപ്രീതി കുതിച്ചുയരുകയാണ്.
ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് പതിപ്പിൽ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണുള്ളത്. ഒരു ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കും ഇതിനുണ്ട്. 91ബിഎച്ച്പിയും 122എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നതാണ് പെട്രോൾ എഞ്ചിൻ എങ്കിൽ ഇലക്ട്രിക് മോട്ടോർ 79ബിഎച്ച്പിയാണ് നൽകുന്നത്. 114 ബിഎച്ച്‌പിയുടെ ഹൈബ്രിഡ് പവർട്രെയിൻ ഔട്ട്‌പുട്ട് ഇ-സിവിടി യൂണിറ്റുമായി ചേർന്നുള്ളതാണ്. ഇത് തടസ്സമില്ലാത്ത ഡ്രൈവിംഗ് അനുഭവം നൽകുന്നു.
AVAS ഫീച്ചറിന്റെ കൂട്ടിച്ചേർക്കലും മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ പുതുക്കിയ വിലയുംഉപഭോക്താക്കൾക്ക് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അത്യാധുനിക സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധത തെളിയിക്കുന്നു. കരുത്തുറ്റ ഹൈബ്രിഡ് എഞ്ചിനും നൂതന സുരക്ഷാ ഫീച്ചറുകളും ഉള്ളതിനാൽ, ഗ്രാൻഡ് വിറ്റാര എസ്‌യുവി പ്രേമികൾക്കിടയിലെ പ്രധാന ഒപ്ഷൻ കൂടിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...