40 മില്ല്യന്‍ കടന്ന് പ്രിയങ്ക ചോപ്രയുടെ 'കുടുംബം'!!

സന്തോഷകരമായി നൃത്തം ചെയ്യുകയും ചുംബനം നല്‍കുകയും ചെയ്യുന്ന ഒരു വീഡിയോയ്ക്കൊപ്പമാണ് പ്രിയങ്ക കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

Sneha Aniyan | Updated: May 15, 2019, 06:25 PM IST
40 മില്ല്യന്‍ കടന്ന് പ്രിയങ്ക ചോപ്രയുടെ 'കുടുംബം'!!

ന്‍സ്റ്റഗ്രാമില്‍ 40 മില്ല്യന്‍ ഫോളോവേഴ്സ് കടന്ന ആദ്യ ഇന്ത്യന്‍ വനിതാ ചലച്ചിത്ര താരമായി പ്രിയങ്ക ചോപ്ര!!

തന്നെ പ്രോഹത്സാഹിപ്പിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിടുകയും ചെയ്തു. 

സന്തോഷകരമായി നൃത്തം ചെയ്യുകയും ചുംബനം നല്‍കുകയും ചെയ്യുന്ന ഒരു വീഡിയോയ്ക്കൊപ്പമാണ് പ്രിയങ്ക വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

#ILoveYouAll #40MillionStrong #PCManiacs എന്നീ ഹാഷ് ടാഗുകളോടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും തന്‍റെ സന്തോഷം പങ്കുവച്ച് പ്രിയങ്ക വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.