ഏറ്റവും പുതിയ റിയൽമി 10 5ജി ഫോണുകൾ അവതരിപ്പിച്ച് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽ മി. നിലവിൽ ചൈനയിൽ മാത്രമാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ 4ജി വേർഷൻ കഴിഞ്ഞ ആഴ്ച ആഗോളവിപണിയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ റിയൽമി 10 4 ജി വേർഷനേക്കാൾ വളരെ വ്യത്യസ്‍തമായ ഡിസൈനാണ് റിയൽമി 10 5ജി ഫോണുകൾക്ക് ഉള്ളത്. റിയൽ മി 9ഐ 5ജി ഫോണുകളുടെ റീബ്രാൻഡഡ് വേർഷനാണ് റിയൽമി 10 5ജി ഫോണുകൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 15000 രൂപയിൽ അകത്ത് വിലയിലാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. 90Hz പാനലും മീഡിയടെക് ഡൈമൻസിറ്റി ചിപ്പ്സെറ്റുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
റിയൽമി 10 5ജി ഫോണുകൾ ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിലും 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലുമാണ് ഫോണുകൾ എത്തുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1,299 സിഎൻവൈയും (ഏകദേശം 14, 700 രൂപ) 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1,599സിഎൻവൈയുമാണ് (ഏകദേശം 18,100 രൂപ). ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഗോൾഡ്, ബ്ലാക്ക് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.
ALSO READ: Lava Blaze 5G : കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി ലാവാ ബ്ലേസ് 5ജി ഫോണുകൾ ഇന്ത്യയിൽ എത്തി
6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. മീഡിയ ടെക് ഡിമെൻസിറ്റി 700 5ജി പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. 256 ജിബി വരെ സ്റ്റോറേജ് ഫോണിന് നൽകിയിട്ടുണ്ട്.മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് 1 ടിബി വരെ മെമ്മറി വർദ്ധിപ്പിക്കാം. ആൻഡ്രോയിഡ് 12 സോഫ്റ്റ്‌വെയറിൽ റിയൽമി യൂസർ ഇന്റർഫേസ് 3.0 ആണ് ഈ ഫോണിൽ ഒരുക്കിയിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ പോർട്രെയ്റ്റ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ. 33 വാട്ട്സ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിനുള്ളത്.
അതേസമയം ലാവയുടെ ലാവാ ബ്ലേസ് 5ജി ഫോണുകൾ ഇന്ത്യയിൽ എത്തി. 9,999 രൂപ വിലയിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് മീഡിയടെക് ഡിമെൻസിറ്റി 700 ചിപ്പ്സെറ്റ്, 128 ജിബി ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. കഴിഞ്ഞ മാസമാണ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഏറ്റവും കുറഞ്ഞ വിലയിൽ 5ജി സൗകര്യമുള്ള ഫോണുകൾ ഇന്ത്യക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാവ ഈ ഫോണുകൾ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നതെന്ന് ലാവ ഇന്റർനാഷണൽ ലിമിറ്റഡിന്റെ പ്രസിഡന്റും ബിസിനസ് ഹെഡുമായ സുനിൽ റെയ്‌ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ പറഞ്ഞിരുന്നു.
ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. 4 ജിബി റാം, 128 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. ഫോണുകൾക്ക് രണ്ട് കളർ വേരിയന്റുകളാണ് ഉള്ളത്. ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഗ്രീൻ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെയാണ് ഫോണുകൾ വിപണിയിൽ എത്തച്ചിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ച വെക്കാൻ ലാവാ ബ്ലേസ് 5 ജി ഫോണുകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...