Redmi Note 13 Pro Launch: റെഡ്മി നോട്ട് 13-ൻറെ വിവരങ്ങൾ ലീക്കായി, കാത്തിരിക്കുന്നത് കിടിലൻ സ്മാർട്ട് ഫോണിന്?

Redmi Note 13 Pro Launch and Price Details: 5 ജി വേരിയന്റുകൾ ചൈനീസ് വേരിയന്റിന് സമാനമായിരിക്കുമെന്നാണ് റിപ്പോർട്ട്. പല ടെക് റിവ്യൂവർമാരും ഇത് സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം ട്വിറ്ററിൽ അടക്കം പങ്ക് വെച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Dec 20, 2023, 05:34 PM IST
  • 5 ജി വേരിയന്റുകൾ ചൈനീസ് വേരിയന്റിന് സമാനമായിരിക്കുമെന്നാണ് റിപ്പോർട്ട്
  • താങ്ങാനാവുന്ന വിലയും കിടിലൻ ഫീച്ചേഴ്സും ഉണ്ടായിരിക്കുമെന്നാണ് പുറത്ത് വരുന്ന ഒരു റിപ്പോർട്ട്
  • സീരിസിൻറെ നാല് വേരിയൻറുകളുടെ വിവരങ്ങൾ ലീക്കായതായാണ് റിപ്പോർട്ട്.
Redmi Note 13 Pro Launch: റെഡ്മി നോട്ട് 13-ൻറെ വിവരങ്ങൾ ലീക്കായി, കാത്തിരിക്കുന്നത് കിടിലൻ സ്മാർട്ട് ഫോണിന്?

 redmi note 13 pro plus price in india: ആഗോള വിപണിയിൽ അടക്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നിവ.  റെഡ്മി നോട്ട് 13 സീരീസ് ഇതിനകം ചൈനയിൽ ലോഞ്ച് ചെയ്ത് കഴിഞ്ഞു. ഇതിനിടയിൽ റെഡ്മി നോട്ട്  13 ഫൈവ് ജി സീരിസിൻറെ നാല് വേരിയൻറുകളുടെ വിവരങ്ങൾ ലീക്കായതായാണ് റിപ്പോർട്ട്.

5 ജി വേരിയന്റുകൾ ചൈനീസ് വേരിയന്റിന് സമാനമായിരിക്കുമെന്നാണ് റിപ്പോർട്ട്. പല ടെക് റിവ്യൂവർമാരും ഇത് സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം ട്വിറ്ററിൽ അടക്കം പങ്ക് വെച്ചിട്ടുണ്ട്.  റെഡ്മി നോട്ട് 13 4 ജി, റെഡ്മി നോട്ട് 13 പ്രോ 4 ജി എന്നിവയ്ക്ക് താങ്ങാനാവുന്ന വിലയും കിടിലൻ ഫീച്ചേഴ്സും ഉണ്ടായിരിക്കുമെന്നാണ് പുറത്ത് വരുന്ന ഒരു റിപ്പോർട്ട്.
 
ലോഞ്ചിന് മുന്നോടിയായി 4 ജി വേരിയന്റുകളെക്കുറിച്ചുള്ള ചില വിശദാംശങ്ങളും ചോർന്നിട്ടുണ്ട്. റെഡ്മി നോട്ട് 13-4 ജിയിൽ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 5000 mah ബാറ്ററിയാണുള്ളത്.  33 വാട്ട് ചാർജിങ്ങ് സപ്പോർട്ടാണ് ഇതിനുള്ളത്. 108 എംപി പ്രൈമറി ക്യാമറ ഫൈവ് ജി വേരിയൻറിൽ പ്രതീക്ഷിക്കാം.  സ്നാപ്ഡ്രാഗൺ 685 ചിപ് സെറ്റാണ് ഇതിൻറെ കരുത്ത് ( പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ)

റെഡ്മി നോട്ട് 13 പ്രോ 4 ജിക്ക് ഹീലിയോ ജി 99-അൾട്രാ ചിപ്പാണുള്ളത്.  5000 mah ബാറ്ററിയും 67 വാട്ട് ചാർജിങ്ങ് സപ്പോർട്ടിങ്ങും ഉണ്ടാവും. ഇതോടൊപ്പം 200 എംപി പ്രൈമറി ക്യാമറയും ഇതിനുണ്ട്. റെഡ്മി നോട്ട് 13 പ്രോ പ്ലസിൽ 1.5 കെ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റ് പാനലും കർവ്ഡ് എഡ്ജ് അമോലെഡ് പാനൽ ലഭിക്കും. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200 എംപി പ്രൈമറി ക്യാമറ ഇതിലുണ്ട്. 5000 mah ബാറ്ററിയും 120 വാട്ട് ഫാസ്റ്റ് ചാർജിങ്ങ് സപ്പോർട്ടും 7200 അൾട്രാ ചിപ്പ് സെറ്റും ഇതിലുണ്ട്. മികച്ച ഫോണായിരിക്കും ഇതെന്ന് വ്യക്തമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News