കൊച്ചി: സിനിമാ മേഖലയിൽ പെരുമാറ്റച്ചട്ടം വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). സർക്കാർ നിയമം വരുന്നത് വരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
സിനിമാ മേഖലയിലെ പ്രശ്നങ്ങളെ സംബന്ധിച്ച് പഠിച്ച ഹേമ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഡബ്ല്യുസിസി ഹൈക്കോടതിയെ സമീപിച്ചത്. ബുധനാഴ്ച ഹർജിയിലെ വാദം ആരംഭിക്കും.
എല്ലാവർക്കും തുല്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന തൊഴിലിടമായി സിനിമാ മേഖലയ മാറേണ്ടതിന്റെ ആവശ്യകത ഡബ്ല്യുസിസി കോടതിയിൽ വ്യക്തമാക്കി. ഡബ്ല്യുസിസി നേരത്തെ പെരുമാറ്റച്ചട്ടം ആവിഷ്കരിക്കുന്നതിനുള്ള നിർദേശം ഉൾക്കൊള്ളുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു.
പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുകയും പരിഹാരം കാണുകയും വേണം, എല്ലാവരുടെയും അടിസ്ഥാന അവകാശങ്ങൾ ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങൾ ഡബ്ല്യുസിസി മുന്നോട്ട് വച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.