JioBook Laptop: പഠനം ഈസിയാക്കാൻ ‘JioBook’ ലാപ്ടോപ്പ്; വിലയും സവിശേഷതയും അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

 ‘JioBook’ Laptop price and features:  റിലയൻസ് ഡിജിറ്റലിന്റെ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും പ്രധാന ഓൺലൈൻ സ്റ്റോറുകൾ വഴിയും ഓഗസ്റ്റ് 5 മുതൽ, ഉപഭോക്താക്കൾക്ക് ജിയോബുക്ക് വാങ്ങാം.

Written by - Zee Malayalam News Desk | Last Updated : Aug 1, 2023, 04:59 PM IST
  • 11.6 ഇഞ്ച് ആന്റി-ഗ്ലെയർ എച്ച്‌ഡി ഡിസ്‌പ്ലേയുമായാണ് ജിയോബുക്കിന്റെ ഏറ്റവും വലിയ സവിശേഷത.
  • 2.0 GHz ഒക്ടാ കോർ പ്രോസസറാണ് ഉപയോക്താക്കൾക് വാ​ഗ്ദാനം ചെയ്യുന്നത്.
JioBook Laptop: പഠനം ഈസിയാക്കാൻ ‘JioBook’ ലാപ്ടോപ്പ്; വിലയും സവിശേഷതയും അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ന്യൂഡൽഹി: നിങ്ങൾ ഒരു വിദ്യാർത്ഥിയാണോ? അതോ ഏതെങ്കിലും കോഴ്സ് പഠിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ പഠനം സു​ഗമമാക്കാൻ റിലയൻസ് അവതരിപ്പിക്കുന്നു ജിയോബുക്ക്. എല്ലാ പ്രായക്കാർക്കും സുരക്ഷിതമായും സു​ഗമമായും ഉപയോ​ഗിക്കാൻ സാധിക്കുന്ന ഈ ലാപ്ടോപ്പിന് 16,499 രൂപയാണ് വില. ഓഗസ്റ്റ് 5 മുതൽ, ഉപഭോക്താക്കൾക്ക് റിലയൻസ് ഡിജിറ്റലിന്റെ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും പ്രധാന ഓൺലൈൻ സ്റ്റോറുകൾ വഴിയും ജിയോബുക്ക് വാങ്ങാം. നൂതന JioOS ഓപ്പറേറ്റിംഗ് സിസ്റ്റം, സ്റ്റൈലിഷ് ഡിസൈൻ, എല്ലായ്‌പ്പോഴും കണക്റ്റുചെയ്‌തിരിക്കുന്ന സവിശേഷതകൾ എന്നിവയ്‌ക്കൊപ്പം, ഓരോ വ്യക്തിക്കും വളരെ വ്യത്യസ്ഥമായ പഠനാനുഭവമാണ് ജിയോബുക്ക് വാഗ്ദാനം ചെയ്യുന്നത്. 

 വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ, കോ‍ഡിം​ഗ് പഠിക്കാൻ, യോഗ സ്റ്റുഡിയോ, ഓൺലൈൻ ട്രേഡിം​ഗ്, പുതിയ സംരംഭങ്ങൾ പര്യവേക്ഷണം ചെയ്യുക തുടങ്ങി എന്തു തന്നെ ആയാലും ഇത് മികച്ച ഒരു അനുഭവമായിരിക്കും. ആളുകൾ പഠിക്കുന്ന രീതിയിൽ ജിയോബുക്ക് വിപ്ലവം സൃഷ്ടിക്കുമെന്നും വ്യക്തിഗത വളർച്ചയ്ക്കും നൈപുണ്യ വികസനത്തിനും പുതിയ അവസരങ്ങൾ തുറക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 

ALSO READ: ഇന്ത്യയിൽ അവതരിക്കാൻ ഒരുങ്ങി Poco M6 Pro 5G; സവിശേഷതകൾ ഇവയെല്ലാം

റിലയൻസ് ജിയോബുക്കിന്റെ സവിശേഷതകൾ

11.6 ഇഞ്ച് ആന്റി-ഗ്ലെയർ എച്ച്‌ഡി ഡിസ്‌പ്ലേയുമായാണ് ജിയോബുക്കിന്റെ ഏറ്റവും വലിയ സവിശേഷത.  2.0 GHz ഒക്ടാ കോർ പ്രോസസറാണ് ഉപയോക്താക്കൾക് വാ​ഗ്ദാനം ചെയ്യുന്നത്. കൂടാതെ 4 GB റാമും 64 GB ഇന്റേണൽ സ്റ്റോറേജും നൽകുന്നു. ഇത് ഒരു SD കാർഡ് ഉപയോഗിച്ച് 256 GB വരെ വർദ്ധിപ്പിക്കാൻ കഴിയും. ഇതിന് ഇൻ-ബിൽറ്റ് USB/HDMI പോർട്ടുകളും ഉണ്ട്.

കൂടാതെ, 4G-LTE കണക്റ്റിവിറ്റി, ഡ്യുവൽ-ബാൻഡ് വൈഫൈ കഴിവുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ജിയോബുക്ക് വരുന്നത്. ഈ ഉപകരണത്തിന് 75-ലധികം കീബോർഡ് ഷോട്ട്കട്ടുകളും, പ്രിന്റിംഗ് പോലുള്ള സവിശേഷതകളുമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ കമ്പനിയുടെ അത്യാധുനിക JioOS ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് JioBook പ്രവർത്തിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News