സ്ത്രീകളുടെ ബഹിരാകാശ നടത്തം വിജയകരം!!

വനിതകള്‍ മാത്രം നടത്തുന്ന ബഹിരാകാശ നടത്തം അഥവാ സ്പെയ്സ് വാക്ക് ചരിത്രത്തിലാദ്യമാണ്.

Last Updated : Oct 19, 2019, 05:12 PM IST
സ്ത്രീകളുടെ ബഹിരാകാശ നടത്തം വിജയകരം!!

സ്ത്രീകളാല്‍ നിയന്ത്രിച്ച് സ്ത്രീകള്‍ തന്നെ നടത്തിയ ആദ്യ ബഹിരാകാശ നടത്തം വിജയകരമായി പൂര്‍ത്തിയാക്കി. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പവർ കൺട്രോളർ മാറ്റി സ്ഥാപിക്കുന്നതിനാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്. 

അമേരിക്കൻ സമയം രാവിലെ എട്ടുമണിയോടെ പുറത്തിറങ്ങിയ ഇവര്‍ അഞ്ച് മണിക്കൂറോളം ബഹിരാകാശത്ത് ചെലവഴിച്ചു. 

വനിതകള്‍ മാത്രം നടത്തുന്ന ബഹിരാകാശ നടത്തം അഥവാ സ്പെയ്സ് വാക്ക് ചരിത്രത്തിലാദ്യമാണ്.

അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചു൦ ചേര്‍ന്നാണ് വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കിയത്. 

ഇന്‍റര്‍നാഷണല്‍ സ്പെയ്സ് സ്റ്റേഷന് പുറത്തിറങ്ങി ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്ത് കൂടിയുള്ള ഒഴുകി നടത്തമാണ് സ്പെയ്സ് വാക്ക്. 

ഇതുവരെ 15 വനിതകള്‍ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം ഒരു പുരുഷ സഞ്ചാരിയും ഒപ്പമുണ്ടായിരുന്നു.

അങ്ങേയറ്റം അപകടകരവും സാഹസികത നിറഞ്ഞതുമായ ഈ നടത്തം സ്ത്രീകളുടെ മാത്രം പ്രയത്നത്തില്‍ നടത്തുന്നുവെന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. 
 
കോച്ചിന്‍റെ നാലാമത്തെ ബഹിരാകാശ നടത്തമാണ് ഇത്. മെയറിന്‍റെ ആദ്യത്തേതും. 

Trending News