Tecno Pova 3 : 7000 mAh ബാറ്ററിയുമായി ടെക്നോ പോവാ 3 എത്തി; അറിയേണ്ടതെല്ലാം

ഇക്കോ ബ്ലാക്ക്, ഇലക്ട്രിക് ബ്ലൂ, ടെക് സിൽവർ എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 28, 2022, 05:46 PM IST
  • ഫിലിപിൻസിലാണ് നിലവിൽ ഈ ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്.
  • 6.9 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.
  • ഇക്കോ ബ്ലാക്ക്, ഇലക്ട്രിക് ബ്ലൂ, ടെക് സിൽവർ എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്.
  • ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്.
Tecno Pova 3 : 7000 mAh  ബാറ്ററിയുമായി ടെക്നോ പോവാ 3 എത്തി; അറിയേണ്ടതെല്ലാം

ട്രാൻസിഷൻ ടെക്നോ പുത്തൻ സ്മാർട്ട്ഫോണുമായി വിപണിയിൽ എത്തിയിരിക്കുകയാണ്. 25 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ 7000  mAh  ബാറ്ററിയാണ് ഫോണിന്റെ ഏറ്റവും വലിയ ആകർഷണം. ഫിലിംപിൻസിലാണ് നിലവിൽ ഈ ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ താമസിക്കാതെ തന്നെ മറ്റ് രാജ്യങ്ങളിലേക്കും എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബജറ്റ് ഫോൺ റേഞ്ചിൽ ഫോൺ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷ.

ഫോണുകൾ ആകെ 2 സ്റ്റോറേജ് വേരിയന്റിലാണ് ഫിലിപ്പീൻസിൽ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറെജ് വേരിയന്റ്,  6 ജിബി റാം 128 ജിബി സ്റ്റോറെജ് വേരിയന്റ് എന്നീ വേരിയന്റുകളാണ് നിലവിൽ എത്തിച്ചിരിക്കുന്നത്. 4 ജിബി റാം 64 ജിബി സ്റ്റോറെജ് വേരിയന്റിന്റെ വില 8,999 ഫിലിപ്പൈൻ പെസോയാണ് . അതായത് ഏകദേശം 13,350 രൂപ.  6 ജിബി റാം 128 ജിബി സ്റ്റോറെജ് വേരിയന്റിന്റെ വില 9,399 ഫിലിപ്പൈൻ പെസോയാണ് . അതായത് ഏകദേശം 14,000രൂപ.

ALSO READ: Vi Disney Plus Hotstar Subscription: വിഐയുടെ 151 രൂപ റീച്ചാർജിനൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും

ആകെ മൂന്ന് കളർ വേരിയന്റുകളിലാണ് ഫോൺ എത്തിച്ചിരിക്കുന്നത്. ഇക്കോ ബ്ലാക്ക്, ഇലക്ട്രിക് ബ്ലൂ, ടെക് സിൽവർ എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. മറ്റ് ടെക്നോ പോവാ ഫോണുകളിൽ നിന്ന് വ്യത്യസ്ത ഡിസൈനിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോണിന്റെ ക്യാമറ ഐലൻഡിനാണ് കാര്യമായ മാറ്റം വരുത്തിയിട്ടുള്ളത്. 

6.9 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 90 Hz റിഫ്രഷ് റേറ്റും, ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയുമാണ് ഫോണിന്റെ മറ്റ് ആകർഷണങ്ങൾ. ടെക്നോ ഡോട്ട് ഇൻ ഡിസൈനെന്ന് വിളിക്കുന്ന പഞ്ച് ഹോൾ ഡിസൈൻ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.  മീഡിയടെക് ഹീലിയോ G88 ഒക്ടാ കോർ പ്രൊസസ്സറാണ് ഫോണിൽ ഒരുക്കിയിട്ടുള്ളത്.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 50 മെഗാപിക്സൽ മെയിൻ ലെൻസും രണ്ട് 2 മെഗാപിക്സൽ ഓക്സിലറി ലെൻസും ഫോണിൽ ഒരുക്കിയിട്ടുണ്ട്. സെല്ഫികൾക്കായി ഡ്യൂവൽ ഫ്ലാഷ് ഫീച്ചറുള്ള 8 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. ഫോണിന്റെ പ്രധാന ആകർഷണം 7,000mAh ബാറ്ററി തന്നെയാണ്. ഫോണിനോടൊപ്പം 33 വാട്സ് ഫാസ്റ്റ് ചാർജറും ലഭിക്കും. ഫോണിൽ സൂപ്പർ പവർ സേവിങ് മോഡും, റിവേഴ്‌സ് ചാർജിങ് മോഡും ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News