True Caller Update| പേരും നമ്പരും വെളിപ്പെടുത്തേണ്ട, പുത്തൻ അപ്ഡേറ്റുമായി ട്രൂകോളർ ആൻഡ്രോയിഡ് യൂസർമാർക്ക് ഉടൻ ലഭ്യമാവും

 ആപ്പിലെ ഒരു ഡാറ്റാബേസിൽ നിന്ന് ഉപയോക്താക്കൾക്ക് ഈ വീഡിയോ തിരഞ്ഞെടുക്കാം അല്ലെങ്കിൽ സ്വന്തമായി റെക്കോർഡ് ചെയ്യാം

Written by - Zee Malayalam News Desk | Last Updated : Nov 26, 2021, 01:28 PM IST
  • ആപ്പിലെ ഒരു ഡാറ്റാബേസിൽ നിന്ന് ഉപയോക്താക്കൾക്ക് ഈ വീഡിയോ തിരഞ്ഞെടുക്കാം
  • രണ്ടാഴ്ചക്കുള്ളിൽ പുതിയ അപ്ഡേറ്റ് വരുമെന്ന് കമ്പനി അറിയിച്ചു
  • പുതിയ കോൾ അനൗൺസ് ഫീച്ചർ കൂടി പുതിയ അപ്ഡേറ്റലുണ്ട്
True Caller Update| പേരും നമ്പരും വെളിപ്പെടുത്തേണ്ട, പുത്തൻ അപ്ഡേറ്റുമായി ട്രൂകോളർ ആൻഡ്രോയിഡ് യൂസർമാർക്ക് ഉടൻ ലഭ്യമാവും

കിടിലൻ അപ്ഡേറ്റുകളുമായി ട്രൂകോളർ അവരുടെ വേർഷൻ 12ൻറെ പ്രഖ്യാപനം നടത്തി കഴിഞ്ഞു.യൂസർമാരുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ചാണ് പുതിയ അപ്ഡേറ്റെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

കോൾ അലേർട്ടുകൾ, ഫുൾ സ്‌ക്രീൻ കോളർ ഐഡി, ഇൻബോക്‌സ് ക്ലീനർ, സ്‌മാർട്ട് എസ്എംഎസ് എന്നിവയടക്കം നിരവധി പുതിയ  ഫീച്ചറുകളാണ് അപ്ഡേറ്റിൽ വരുന്നത് ഇതിൽ ഉൾപ്പെടുന്നു. ട്രൂകോളർ വേർഷൻ 12 വരുന്ന ആഴ്ചകളിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ആരംഭിക്കും.

ALSO READ: Vodafone Idea hike: എയര്‍ടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് വോഡഫോൺ ഐഡിയ

പുതിയ വീഡിയോ കോളർ ഐഡി ഫീച്ചറാണ് ഏറ്റവും ശ്രദ്ധേയം നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വിളിക്കുമ്പോൾ സ്വയം പ്ലേ ചെയ്യുന്ന ഒരു ഹ്രസ്വ വീഡിയോ സജ്ജീകരിക്കാൻ ഉപയോക്താക്കൾക്ക് ഇനി സാധിക്കും. ആപ്പിലെ ഒരു ഡാറ്റാബേസിൽ നിന്ന് ഉപയോക്താക്കൾക്ക് ഈ വീഡിയോ തിരഞ്ഞെടുക്കാം അല്ലെങ്കിൽ സ്വന്തമായി റെക്കോർഡ് ചെയ്യാം. എല്ലാ ട്രൂകോളർ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകും. 

കൂടാതെ, പുതിയ ഇന്റർഫേസ് കോളുകൾക്കും എസ്എംഎസുകൾക്കുമായി ടാബുകൾ കൊണ്ടുവരുന്നു. "പ്രത്യേക ടാബുകൾ ഉപയോഗിച്ച്, നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ എല്ലാ എസ്എംഎസുകളിലേക്കും ട്രൂകോളർ ഗ്രൂപ്പ് ചാറ്റുകളിലേക്കും വ്യക്തിഗത ചാറ്റുകളിലേക്കും ഒരു ടാപ്പിലൂടെ ലഭിക്കും,” കമ്പനി പറഞ്ഞു

ഇനി ചെറിയൊരു തമാശ ഒപ്പിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഗോസ്റ്റ് കോൾ ഫീച്ചറും ഉണ്ട്. ഗോസ്റ്റ് കോൾ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ആ വ്യക്തിയിൽ നിന്ന് ഒരു കോൾ ലഭിക്കുന്നത് പോലെ ദൃശ്യമാക്കുന്നതിന് ഏത് പേരും നമ്പറും ഫോട്ടോയും സജ്ജീകരിക്കാനാകും. 

ALSO READ:  Airtel ഉപഭോക്താക്കൾക്ക് ഞെട്ടിക്കുന്ന വാർത്ത, പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചു

ഇതിനായി ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റുകളിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാനും കഴിയും. ട്രൂകോളർ പ്രീമിയം, ഗോൾഡ് സബ്സ്രൈബേഴ്സിന് മാത്രമേ ഗോസ്റ്റ് കോൾ ലഭ്യമാകൂ.

ഒരു പുതിയ കോൾ അനൗൺസ് ഫീച്ചർ കൂടി പുതിയ അപ്ഡേറ്റലുണ്ട് നിങ്ങളെ വിളിക്കുന്ന വ്യക്തിയുടെ പേരോ നമ്പറോ പറയുന്നതാണിത്. ഫോണിലെ കോൺടാക്റ്റുകൾക്കും ട്രൂകോളർ തിരിച്ചറിഞ്ഞ നമ്പറുകൾക്കും ഇത് പ്രവർത്തിക്കുന്നു. അധികം താമസിക്കാതെ തന്നെ അപ്ഡേറ്റുകൾ എല്ലാവരിലേക്കും എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News