അണ്‍ബ്ലോക്ക് ബഗ്ഗ് ഫേസ്ബുക്കില്‍

ബ്ലോക്ക് ചെയ്തവരെ തനിയെ അണ്‍ബ്ലോക്ക് ചെയ്യുന്ന പുതിയ ബഗ്ഗ് ഫേസ്ബുക്കില്‍. കഴിഞ്ഞ മെയ് 29 മുതല്‍ ജൂണ്‍ 5 വരെയായിരുന്നു ഈ ബഗ്ഗ് ഫേസ്ബുക്കിലും മെസ്സഞ്ചറിലും ഒരുപോലെ പ്രത്യക്ഷപ്പെട്ടത്.

Last Updated : Jul 4, 2018, 06:19 PM IST
അണ്‍ബ്ലോക്ക് ബഗ്ഗ് ഫേസ്ബുക്കില്‍

ബ്ലോക്ക് ചെയ്തവരെ തനിയെ അണ്‍ബ്ലോക്ക് ചെയ്യുന്ന പുതിയ ബഗ്ഗ് ഫേസ്ബുക്കില്‍. കഴിഞ്ഞ മെയ് 29 മുതല്‍ ജൂണ്‍ 5 വരെയായിരുന്നു ഈ ബഗ്ഗ് ഫേസ്ബുക്കിലും മെസ്സഞ്ചറിലും ഒരുപോലെ പ്രത്യക്ഷപ്പെട്ടത്.

8 ലക്ഷത്തിലധികം വരുന്ന ഫേസ്ബുക്ക് ഉപയോക്താക്കളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. നിലവില്‍ ബ്ലോക്ക് ചെയ്യപ്പെട്ട ആളുകള്‍ക്കും ഫേസ്ബുക്ക് പ്രൊഫൈലില്‍ ഇടുന്ന പോസ്റ്റുകള്‍ കാണാന്‍ സാധിക്കുന്നു എന്നതാണ് ഈ ബഗ്ഗിന്‍റെ പ്രത്യേകത.

അധികം വൈകാതെ ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മുൻകരുതലുകളെടുക്കാൻ സാധിച്ചുവെന്നും അതുവഴി പ്രശ്‌നം ഏറെക്കുറെ പരിഹരിക്കാന്‍ കഴിഞ്ഞുവെന്നും ഫേസ്ബുക്ക്‌ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ എറിക് ഈഗന്‍ തന്‍റെ ബ്ലോഗിലൂടെ അറിയിച്ചു.

രണ്ട് കോടി നാല്‍പ്പത് ലക്ഷം ഉപയോക്താക്കളാണ് നിലവില്‍ ഫേസ്ബുക്കിനുള്ളത്. ഇക്കഴിഞ്ഞ മെയ് മാസത്തിലും ബഗ്ഗുകള്‍ കയറിക്കൂടി അക്കൗണ്ടുകളിലെ പ്രൈവസി സെറ്റിംഗ്‌സ് മാറ്റിയിരുന്നു. സുഹൃത്തുക്കള്‍ക്കായി പങ്കുവച്ച വിവരങ്ങള്‍ പബ്ലിക് ആവുകയായിരുന്നു. കേംബ്രിഡ്ജ് അനലറ്റിക വിവാദത്തിന് ശേഷം ഫേസ്ബുക്ക് സുരക്ഷിതമല്ലെന്ന ആശങ്കകള്‍ വര്‍ധിച്ചതിനിടെയാണ് പുതിയ സുരക്ഷാ വീഴ്ചകളും ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Trending News