വാട്‌സ്ആപ്പില്‍ ആളുകളെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

  

Last Updated : May 25, 2018, 03:59 PM IST
വാട്‌സ്ആപ്പില്‍ ആളുകളെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

വാട്‌സ്ആപ്പില്‍ ആളുകളെ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടും ആ നമ്പറുകളില്‍ നിന്നും തുടര്‍ന്നും സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും തങ്ങളെ ബ്ലോക്ക് ചെയ്തയാളുകളുടെ സ്റ്റാറ്റസും പ്രൊഫൈല്‍ വിവരങ്ങളും കാണാന്‍ സാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 

ട്വിറ്റര്‍ വഴിയും മറ്റ് സോഷ്യല്‍ മീഡിയകള്‍ വഴിയുമാണ് ഉപയോക്താക്കള്‍ ഈ പ്രശ്‌നം മറ്റുള്ളവരെ അറിയിച്ചത്. എന്നാല്‍ ഈ വിഷയത്തെ കുറിച്ച് വാട്‌സ്ആപ്പ് അധികൃതര്‍ ഔദ്യോഗികമായി യാതൊരു വിധ പ്രതികരണവും നടത്തിയിട്ടില്ല. വാട്‌സ്ആപ്പിന്‍റെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ പ്രശ്‌നം ഇല്ല.

ഐഓഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് പ്രശ്‌നം ശ്രദ്ധയില്‍പെട്ടിട്ടുളളത്. ബ്ലോക്ക് ചെയ്ത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് താഴെ അണ്‍ബ്ലോക്ക് എന്ന ഓപ്ഷനും കാണാന്‍ സാധിക്കും. ഈ സംവിധാനത്തില്‍ വന്ന എന്തോ പിഴവാണ് ഇങ്ങനെയൊരു പ്രശ്‌നത്തിന് കാരണം. മറ്റുള്ളവര്‍ തങ്ങളുടെ സ്റ്റാറ്റസും ചിത്രങ്ങളും കാണാതിരിക്കാനും അവരില്‍ നിന്നുള്ള സന്ദേശങ്ങളെ അവഗണിക്കാനുമാണ് ബ്ലോക്ക് ഫീച്ചര്‍ വാട്‌സ്ആപ്പില്‍ അവതരിപ്പിച്ചത്.

Trending News