വാട്സ്ആപ്പിലൂടെ സിനിമയും അയക്കാം! ഫയൽ കൈമാറ്റത്തിനുള്ള പരിധി 2 ജിബിയാക്കാൻ നീക്കം

വിജയകരമായാൽ വെകാതെ തന്നെ ഇത് ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ലഭ്യമാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Written by - നയന ജോർജ് | Last Updated : Mar 29, 2022, 04:09 PM IST
  • വാട്സ്ആപ്പ് ഉപയോക്താക്കളുടെ പ്രധാന പരാതികളിലൊന്നാണ് വലിയ ഫയലുകൾ കൈമാറാൻ കഴിയുന്നില്ല എന്നത്
  • 2017 ൽ തന്നെ ഫയൽ കൈമാറ്റത്തിന് വാട്സ്ആപ്പ് സംവിധാനം ഒരുക്കിയെങ്കിലും 100 എംബിയാണ് നിശ്ചയിച്ചിരുന്നത്
  • വാട്സ്ആപ്പ് വഴി അയക്കാൻ സാധിക്കുന്ന പരമാവധി ഫയൽ വലിപ്പം 100 എംബിയാണ്
  • എന്നാലിത് 2 ജിബി വരെയായി ഉയർത്താനാണ് ഇപ്പോൾ വാട്സ്ആപ്പ് ശ്രമിക്കുന്നത്
വാട്സ്ആപ്പിലൂടെ സിനിമയും അയക്കാം! ഫയൽ കൈമാറ്റത്തിനുള്ള പരിധി 2 ജിബിയാക്കാൻ നീക്കം

വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഒരു പ്രധാന പരാതിക്ക് പരിഹാരമൊരുക്കാനുള്ള ശ്രമത്തിലാണ് മെറ്റ. ഫയൽ കൈമാറ്റത്തിന്റെ പരിധി 2 ജിബി ആയി ഉയർത്താനുള്ള നീക്കത്തിലാണ് വാട്സ്ആപ്പ്. പരീക്ഷണാടിസ്ഥാനത്തിൽ അർജന്റീനയിൽ ഇതിന് തുടക്കമിട്ടിട്ടുണ്ട്. വിജയകരമായാൽ വെകാതെ തന്നെ ഇത് ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ലഭ്യമാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

വാട്സ്ആപ്പ് ഉപയോക്താക്കളുടെ പ്രധാന പരാതികളിലൊന്നാണ് വലിയ ഫയലുകൾ കൈമാറാൻ കഴിയുന്നില്ല എന്നത്. 2017 ൽ തന്നെ ഫയൽ കൈമാറ്റത്തിന് വാട്സ്ആപ്പ് സംവിധാനം ഒരുക്കിയെങ്കിലും 100 എംബിയാണ് നിശ്ചയിച്ചിരുന്നത്. വാട്സ്ആപ്പ് വഴി അയക്കാൻ സാധിക്കുന്ന പരമാവധി ഫയൽ വലിപ്പം 100 എംബിയാണ്. നിലവിൽ വലിയ ഫയൽ കൈമാറ്റം വാട്സ്ആപ്പ് വഴി സാധ്യമല്ല. എന്നാലിത് 2 ജിബി വരെയായി ഉയർത്താനാണ് ഇപ്പോൾ വാട്സ്ആപ്പ് ശ്രമിക്കുന്നത്.

അർജന്റീനയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇത് ആദ്യമായി നടപ്പാക്കിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ സവിശേഷതകളോടെയുള്ള അപ്‌ഡേറ്റ് അർജന്റീനയിൽ ലഭ്യമാക്കിക്കഴിഞ്ഞു. ഇതിന്റെ പ്രതികരണങ്ങൾ വിലയിരുത്തിയതിന് ശേഷം വിജയകരമാണെങ്കിൽ ലോകമൊട്ടാകെയുള്ള ഉപയോക്താക്കൾക്ക് ഈ ഫീച്ചറോടുകൂടിയ അപ്‌ഡേറ്റ് ലഭ്യമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. പരീക്ഷണം വിജയകരമായാൽ വലിയ ഫയലുടെ കൈമാറ്റവും ഇനി വാട്സ്ആപ്പ് വഴി സാധ്യമാകും.

പുതിയ ഫീച്ചറിനും കമ്പനി എൻഡ് ടു എൻഡ് സുരക്ഷ ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ ഇത് പ്രാദേശികമായി നടപ്പാക്കിയ പരീക്ഷണമാണോ അതോ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് നൽകുന്നതിന് ലക്ഷ്യമിട്ടാണോ എന്നതിൽ വാട്സ്ആപ്പ് ഉടമസ്ഥരായ മെറ്റ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. ചാറ്റ് ഗ്രൂപ്പുകളിൽ വോട്ടെടുപ്പിനുള്ള അവസരവും സന്ദേശങ്ങൾക്ക് ഐ മെസേജ് രീതിയിലുള്ള പ്രതികരണത്തിനുള്ള ഓപ്ഷനും വാട്സ്ആപ്പ് അടുത്തിടെ പരീക്ഷിച്ചവയാണ്. അതേസമയം നിലവിലെ ഡാറ്റ വേഗതയിൽ വാട്സ്ആപ്പിലെ പുതിയ സംവിധാനം ഇന്ത്യയിൽ എത്രത്തോളം പ്രയോജനകരമാകുമെന്നത് കണ്ടറിയേണ്ടതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News