WhatsApp Sticker Guide : നിങ്ങളുടെ ഫോട്ടോ വാട്ട്സ്ആപ്പ് സ്റ്റിക്കറാക്കണോ? സംഗതി വളരെ സിമ്പിളാണ്

സ്വന്തം ഫോട്ടോകൾ സ്റ്റിക്കർ ആക്കാനുള്ള സൗകര്യം മുമ്പ് തന്നെ വാട്ട്സ്ആപ്പിൽ ഉണ്ട്.

Written by - Zee Malayalam News Desk | Last Updated : May 28, 2022, 01:35 PM IST
  • വാട്ട്സ്ആപ്പിന്റെ ഫീച്ചറുകളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് സ്റ്റിക്കറുകളും ഡൂഡിലുകളും.
  • വാട്ട്സ്ആപ്പിന്റെ സ്റ്റിക്കർ സ്റ്റോറിൽ ധാരാളം സ്റ്റിക്കറുകൾ ലഭിക്കും.
  • സ്വന്തം ഫോട്ടോകൾ സ്റ്റിക്കർ ആക്കാനുള്ള സൗകര്യം മുമ്പ് തന്നെ വാട്ട്സ്ആപ്പിൽ ഉണ്ട്.
  • വാട്ട്സ്ആപ്പ് ഇപ്പോൾ പുതിയ സ്ട്രേഞ്ചർ തിങ്ങ്സ് സ്റ്റിക്കറുകളും ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട്
WhatsApp Sticker Guide : നിങ്ങളുടെ ഫോട്ടോ വാട്ട്സ്ആപ്പ് സ്റ്റിക്കറാക്കണോ? സംഗതി  വളരെ സിമ്പിളാണ്

വാട്ട്സ്ആപ്പിന് ആഗോളതലത്തിൽ 2 ബില്യണിലധികം ഉപഭോക്താക്കളാണ് ഉള്ളത്. ആളുകൾക്ക് ഏറെ പ്രിയപ്പെട്ട ഈ മെസ്സേജിങ് ആപ്പ് എപ്പോഴും പുതിയ പുതിയ ഫീച്ചറുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ശ്രമിക്കാറുമുണ്ട്. വാട്ട്സ്ആപ്പിന്റെ ഫീച്ചറുകളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് സ്റ്റിക്കറുകളും ഡൂഡിലുകളും. വാട്ട്സ്ആപ്പിന്റെ സ്റ്റിക്കർ സ്റ്റോറിൽ ധാരാളം സ്റ്റിക്കറുകൾ ലഭിക്കും. ഇത് എപ്പോഴും അപ്ഡേറ്റ് ചെയ്യാറുമുണ്ട്. സ്വന്തം ഫോട്ടോകൾ സ്റ്റിക്കർ ആക്കാനുള്ള സൗകര്യം മുമ്പ് തന്നെ വാട്ട്സ്ആപ്പിൽ ഉണ്ട്. ഇത് ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം

ഫോട്ടോ വാട്ട്സ്ആപ്പ് സ്റ്റിക്കറാക്കേണ്ടത് എങ്ങനെ 

സ്റ്റെപ് 1 - വാട്ട്സ്ആപ്പ് വെബോ, വാട്ട്സ്ആപ്പ് ഡെസ്ക്ടോപ്പ് ആപ്പോ എടുക്കുക

സ്റ്റെപ് 2 - നിങ്ങളക്ക് ആർക്കാണോ നിങ്ങളുടെ ഫോട്ടോ സ്റ്റിക്കറായി അയക്കേണ്ടത്  അവരുടെ ചാറ്റ് എടുക്കുക.

ALSO READ: DigiLocker WhatsApp: വാട്സാപ്പ് വഴി ആധാർ മുതൽ എല്ലാ രേഖകളും ലഭിക്കും, പുതിയ ഡിജിലോക്കർ സംവിധാനം ഇങ്ങനെ

സ്റ്റെപ് 3 - അവിടെ പേപ്പർ ക്ലിപ്പ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം

സ്റ്റെപ് 4 - അപ്പോൾനിങ്ങൾക്ക് സ്റ്റിക്കർ എന്നുള്ള ഓപ്ഷൻ ലഭിക്കും, ആ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 5 - നിങ്ങളുടെ ഫൈലിൽ നിന്ന് സ്റ്റിക്കർ ആക്കേണ്ട ഫോട്ടോ സെലക്ട് ചെയ്യണം

സ്റ്റെപ് 6 - അതിൽ ആവശ്യമായ എഡിറ്റിംഗ് ചെയ്ത് സ്റ്റിക്കറായി അയക്കാം.

വാട്ട്സ്ആപ്പ് ഇപ്പോൾ പുതിയ സ്ട്രേഞ്ചർ തിങ്ങ്സ് സ്റ്റിക്കറുകളും ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട്. ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം

സ്റ്റെപ് 1 - വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്ത് ചാറ്റ് വിൻഡോ എടുക്കുക

സ്റ്റെപ് 2 - മെസ്സേജ് ബാറിൽ നിന്നും സ്റ്റിക്കർ ഓപ്ഷൻ സെലക്ട് ചെയ്യണം

സ്റ്റെപ് 3 -  സ്റ്റിക്കർ ബാറിന്റെ താഴെ നിങ്ങൾക്ക് ഒരു പ്ലസ് ഐക്കൺ കാണാൻ സാധിക്കും. അതിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ് 4 - അതിൽ നിന്ന് സ്ട്രേഞ്ചർ തിങ്ങ്സ് സ്റ്റിക്കർ പാക്ക് സെലക്ട് ചെയ്യുക. 

സ്റ്റെപ് 5 - ഇനി ഡൗൺലോഡ് ചെയ്യാം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News