ഇതാണ് നല്ല ഒന്നാന്തരം സ്മാര്‍ട്ട് ചവറ്റുകുട്ട!!

40 സെന്‍റിമീറ്റര്‍ ഉയരവും 15.5 ലിറ്റര്‍ വാഹകശേഷിയുമുള്ള കുട്ടയില്‍ 3.5 കിലോഗ്രാം മാലിന്യങ്ങള്‍ വരെ നിക്ഷേപിക്കാം.

Updated: Aug 3, 2018, 07:45 PM IST
ഇതാണ് നല്ല ഒന്നാന്തരം സ്മാര്‍ട്ട് ചവറ്റുകുട്ട!!

മുഖ്യധാര ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടില്ലാത്ത നിരവധി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന ചൈനീസ് കമ്പനിയാണ് ഷവോമി.

ആ പട്ടികയിലേക്ക് കടന്നുകൂടുകയാണ് ഷാവോമിയുടെ ഏറ്റവും പുതിയ ഉത്പന്നമായ സ്മാര്‍ട് ട്രാഷ് അഥവാ സ്മാര്‍ട്ട് ചവറ്റുകുട്ട.

ഷവോമിയുടെ  ക്രൌഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമിന്‍റെ ഭാഗമായി പുറത്തിറക്കുന്ന ഈ ചവറ്റുകുട്ട, വെറുമൊരു ചവറ്റുകുട്ടയല്ല. ചവറുകളെല്ലാം ഒട്ടോമാറ്റിക് ആയി ശേഖരിക്കുകയല്ല ഈ കുട്ട ചെയ്യുന്നത്. പകരം, മാലിന്യങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നു.  

സ്മാര്‍ട് സെന്‍സറുകളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ കുട്ടയുടെ 35 സെന്റീമീറ്റര്‍ പരിതിയിലേക്ക് മനുഷ്യന്‍റെ കൈകള്‍ വരുമ്പോള്‍ കുട്ട അത് മനസിലാക്കുകയും അതിന്‍റെ അടപ്പ് തനിയെ തുറക്കുകയും ചെയ്യും.

മാലിന്യങ്ങളില്‍ നിന്നുള്ള ഗന്ധം പുറത്തുവരാത്ത രീതിയിലാണ് ഇതിന്‍റെ അടപ്പ് പ്രവര്‍ത്തിക്കുന്നത്. 

കൂടാതെ, കുട്ടനിറഞ്ഞാല്‍ കുട്ടയ്ക്കകത്തെ വേസ്റ്റ് ബാഗ് ഓട്ടോമാറ്റിക്കായി പാക്ക് ചെയ്യുകയും അത് പുറത്തെടുത്താല്‍ പുതിയ വേസ്റ്റ് ബാഗ് സ്വയം യഥാസ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്യും.

40 സെന്‍റിമീറ്റര്‍ ഉയരവും 15.5 ലിറ്റര്‍ വാഹകശേഷിയുമുള്ള കുട്ടയില്‍ 3.5 കിലോഗ്രാം മാലിന്യങ്ങള്‍ വരെ നിക്ഷേപിക്കാം. ഏകദേശം 2000 രൂപ വില വരുന്ന കുട്ട സെപ്റ്റംബര്‍ 11 മുതല്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. 

അത്യാകര്‍ഷക സൗകര്യങ്ങളോടുകൂടി കുറഞ്ഞ ചിലവില്‍ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തിച്ച് ജനപ്രീതിയാര്‍ജിച്ച ചൈനീസ് കമ്പനിയാണ് ഷാവോമി.