Santosh Trophy 2024 : സന്തോഷ് ട്രോഫി എല്ലാ മത്സരങ്ങളും ഇനി ലൈവായി കാണാം; ഫിഫയുടെ ഈ ആപ്പിലൂടെ

Santosh Trophy 2024 Live Streaming : അവസാന റൗണ്ട് മത്സരങ്ങൾ മുതൽ സന്തോഷ് ട്രോഫിയുടെ മത്സരങ്ങളുമാണ് സംപ്രേഷണം ചെയ്യുന്നത്.

Written by - Jenish Thomas | Last Updated : Feb 22, 2024, 02:49 PM IST
  • ഫിഫാ പ്ലസിലൂടെയാണ് സന്തോഷ് ട്രോഫി മത്സരങ്ങൾ കാണാൻ സാധിക്കുക
  • അവസാന റൗണ്ട് മുതൽ എല്ലാ മത്സരം തത്സമയം കാണാൻ സാധിക്കും
  • നാളെ കേരളത്തിന്റെ അവസാന റൗണ്ടിലെ രണ്ടാം മത്സരം
  • ശക്തരായ ഗോവയാണ് കേരളത്തിന്റെ എതിരാളി
Santosh Trophy 2024 : സന്തോഷ് ട്രോഫി എല്ലാ മത്സരങ്ങളും ഇനി ലൈവായി കാണാം; ഫിഫയുടെ ഈ ആപ്പിലൂടെ

Santosh Trophy 2024 Matches Live Streaming : ഫൈനൽ മാത്രമല്ല സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ എല്ലാ മത്സരങ്ങളും ഇനി ലൈവായി കാണാം. ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എവിടെ നിന്നും സന്തോഷ് ട്രോഫി മത്സരങ്ങൾ ലൈവായി കാണാൻ സാധിക്കുന്നതാണ്. ചരിത്രത്തിൽ ആദ്യമായിട്ടാണ് സ്ന്തോഷ് ട്രോഫി മത്സരങ്ങൾ ലൈവായി കാണാൻ ഇങ്ങനെ ഒരു അവസരം ഒരുങ്ങുന്നത്. ഫിഫയുടെ ഔദ്യോഗിക സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഫിഫ പ്ലസിലൂടെ ഇനിയുള്ള സന്തോഷ് ട്രോഫി മത്സരങ്ങൾ സംപ്രേഷണം ചെയ്യുകയെന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അറിയിച്ചു.

ഇന്നലെ ഫെബ്രുവരി 21 മുതൽ തുടങ്ങിയ സന്തോഷ് ട്രോഫി അവസാന റൗണ്ട് മത്സരങ്ങൾ ഫിഫാ പ്ലസിൽ കാണാൻ സാധിക്കുന്നതാണ്. മാർച്ച് ഒമ്പതിനാണ് സന്തോഷ് ട്രോഫി ഫൈനൽ നടക്കുക. അരുണാചൽ പ്രദേശിൽ വെച്ചാണ് അവസാന റൗണ്ട് മത്സരങ്ങൾ ഇപ്പോൾ സംഘടിപ്പിക്കുന്നത്. ഫൈനലിന് വേദിയാകുന്നതും അരുണാചൽ തന്നെയാണ്. ഫിഫാ പ്ലസിൽ ഈ മത്സരങ്ങൾ എല്ലാ സൗജന്യമായിട്ടാണ് കാണാൻ സാധിക്കുക.

ALSO READ : UEFA Champions League : ചാമ്പ്യൻസ് ലീഗ്; അവസാന നിമിഷം ആഴ്സെനലിനെ ഞെട്ടിച്ച് പോർട്ടോ; സമനില കുരുക്കിൽ ബാഴ്സ

വെബ്, മൊബൈല്‍ വെബ്, മൊബൈല്‍ ആപ്പ്, കണക്റ്റുചെയ്ത ടിവി ആപ്ലിക്കേഷനുകള്‍, ഫാസ്റ്റ് ചാനലുകള്‍ എന്നിവയിലുടനീളം ലഭ്യമായ ഫിഫയുടെ ഡയറക്ട് ടു കണ്‍സ്യൂമര്‍ വീഡിയോ പ്ലാറ്റ്ഫോമാണ് ഫിഫ പ്ലസ്. പഴയ മത്സരങ്ങളുടെ റീപ്ലേകളും ഫിഫാ പ്ലസിൽ കാണാൻ സാധിക്കുന്നതാണ്.

അതേസമയം സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ അവസാന റൗണ്ട് മത്സരങ്ങൾക്ക് ഇന്നലെ തുടക്കമായി. കേരളത്തിന്റെ ആദ്യ മത്സരം അസമിനെതിരെയായിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളം അസമിനെ തകർത്തത്. കേരളത്തിന് വേണ്ടി കെ അബ്ദുറഹീം, ഇ സജീഷ്, ക്യാപ്റ്റനായ നിജോ ഗിൽബേർട്ട് എന്നിവരാണ് ഗോൾ നേടിയത്. ദീപു മൃതയാണ് അസമിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. നാളെയാണ് കേരളത്തിന്റെ രണ്ടാം മത്സരം. ശക്തരായ ഗോവയാണ് എതിരാളി. പ്രാഥമിക റൗണ്ടിൽ കേരളം ഗോവയോട് 0-1ത്തിന് തോറ്റിരുന്നു. ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ് കേരളവും ഗോവയും തമ്മിലുള്ള മത്സരം.

ഫൈനൽ റൗണ്ടിൽ ഗ്രൂപ്പ് എയിലാണ് കേരളവും ആസമും അണിനിരക്കുന്നത്. അസമിന് പുറമെ ആതിഥേയരായ അരുണാചൽ പ്രദേശ്, അസം, ഗോവ, മേഘാലയ, സർവീസസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിൽ കേരളത്തിന്റെ എതിരാളികൾ. ഒരു ടീമിന് അഞ്ച് മത്സരങ്ങളാണ് ഫൈനൽ റൗണ്ടിലുള്ളത്. സതീവൻ ബാലനാണ് കേരളത്തിന്റെ കോച്ച്.

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിനുള്ള കേരളത്തിന്റെ ടീം 

ഗോൾ കീപ്പർമാർ - കെ. മുഹമ്മദ് അസർ, സിദ്ധാർഥ് രാജീവൻ നായർ, പിപി മുഹമ്മദ് നിഷാദ്

പ്രതിരോധം - ബെൽജിൻ ബോൾസ്റ്റർ, ജി സഞ്ജു, ആർ ഷിനു, മുഹമ്മദ് സലീം, നിതിൻ മധു, ആർ സുജിത്ത്, കെ പി ശരത്

മധ്യനിര - നിജോ ഗിൽബേർട്ട്, വി അർജുൻ, ജി ജിതിൻ, എൻ പി അക്ബർ സിദ്ധിഖ്, എം റഷിദ്, ഇ.കെ റിസ്വാൻ അലി, ബിജേഷ് ബാലൻ, അബ്ദു റഹീം

മുന്നേറ്റ നിര - ഇ സജീഷ്, എസ് മുഹമ്മദ് ആഷിഖ്, ബി നരേഷ്, കെ ജുനൈൻ

കോച്ച് - സതീവൻ ബാലൻ

അസിസ്റ്റന്റ് കോച്ച് - പി കെ അസിസ്

ഗോൾകീപ്പർ കോച്ച്  - ഹർഷാൽ റഹ്മാൻ

മാനേജർ - സുധിർ കുമാർ.

 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News