Gajkesari Rajyog: ഒരാളുടെ ജാതകത്തില്‍ ഗജകേസരി യോഗമുണ്ട് എന്നാല്‍ എന്താണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ആള്‍ കേമനാണെന്ന് ഭാഗ്യവാനാണ് എന്ന ഒറ്റ നിമിഷത്തില്‍ തന്നെ മനസിലാകും. എന്നാല്‍, എന്താണ് ഗജകേസരി രാജ യോഗം? ഗജം എന്നാല്‍ ആന, കേസരി എന്നാല്‍ സിംഹം. ആനയും സിംഹവുംചേര്‍ന്നുള്ള ഈ യോഗം അതെങ്ങനെ സാധ്യമാവും?
എന്നാല്‍, ജാതകത്തില്‍ പറയുന്നതനുസരിച്ച് ഈ അര്‍ത്ഥമല്ല ഈ യോഗത്തിന് നല്‍കിയിരിയ്ക്കുന്നത്. മനസ്സിനെ വിശേഷ ബുദ്ധി കൊണ്ട് കീഴ്പ്പെടുത്തി വിജയം കൈവരിക്കാന്‍ പ്രാപ്തിയുള്ള ആള്‍ എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.