ഐ.ടി ഭീമന്‍ ഇന്‍ഫോസിസിന്‍റെ പുതിയ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായി സലില്‍ എസ് പരേഖിനെ നിയമിച്ചു. അടുത്ത വര്‍ഷം ജനുവരി രണ്ടിനാകും പരേഖ് ചുമതലയേല്‍ക്കുക.
ഇൻഫോസിസിലേയ്ക്ക് തിരിച്ചെത്തുന്ന നന്ദൻ നീലേക്കനി ഇനി ജോലി ചെയ്യാൻ പോകുന്നത് ശമ്പളമില്ലാതെ. വിശാല്‍ സിക്ക സി.ഇ.ഒ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ഇന്‍ഫോസിസിലേക്ക് എത്തുന്ന നന്ദൻ നീലേക്കനി കമ്പനിയിൽ നിന്ന് ശമ്പളം സ്വീകരിക്കില്ല എന്നാണ് അറിയിച്ചിട്ടുള്ളത്
വ്യവസായിയും ഇൻഫോസിസിന്റെ സഹസ്ഥാപകരിൽ ഒരാളുമായ നന്ദൻ നിലേക്കനി വീണ്ടും കമ്പനിയുടെ ചെയർമാൻ സ്ഥാനത്തേക്ക് എത്തിയേക്കും. ഇൻഫോസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും (സിഇഒ) മാനേജിങ് ഡയറക്ടറും (എംഡി) ആയ ഡോ.വിശാൽ സിക്ക രാജി വച്ച സാഹചര്യത്തിലാണ് നന്ദൻ നിലേക്കനിയെ തിരികെ കമ്പനി തലപ്പത്തേക്ക് കൊണ്ടുവരുന്നതിനുള്ള കരുനീക്കങ്ങൾ സജീവമായത്.
പുണെ ഇന്‍ഫോസിസ് ഓഫിസിനുള്ളില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറായ കെ. രസീല രാജുവാണ് (25) മരിച്ചത്. കമ്പ്യൂട്ടറിന്‍റെ വയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച നിലയിലായിരുന്നു മൃതദേഹം.