ചിത്രത്തിൻറെ (Cinema) റിലീസിനായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ചിത്രം ഒടിടി പ്ലാറ്റ്ഫോമുകളിലാകും (OTT Platform) റിലീസ് ചെയ്യുകയെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
ചിത്രത്തിന് പത്ത് കോടി രൂപ നൽകാമെന്നാണ് തീയേറ്റർ ഉടമകൾ പറഞ്ഞെങ്കിലും, ഒടിടി (OTT) പ്ലാറ്റുഫോമുകൾ നല്കാൻ തയാറാകുന്ന തുക ലഭിക്കണമെന്ന് നിർമ്മാതാക്കൾ അറിയിക്കുകയായിരുന്നു.
ചിത്രത്തിന്റെ റിലീസിന്റെ ആദ്യ മൂന്നാഴ്ച്ച പരമാവധി തീയേറ്ററുകൾ ചിത്രത്തിന് വിട്ട് നൽകണം എന്നത് ഉൾപ്പെടയുള്ള ഉപാധികളാണ് നിർമ്മാതാക്കൾ തിയേറ്റർ റിലീസിന് മുന്നോട്ട് വെക്കുന്നത്.
പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.