Marakkar Arabikadalinte Simham : മരക്കാർ റിലീസ് ദിവസം തീയേറ്ററുകളിൽ കരിങ്കൊടി കെട്ടാനൊരുങ്ങി തിയേറ്റർ ഉടമകളുടെ സംഘടന ഫിയോക്ക്

 ഫിയോക്കുമായി നടത്തിയ ചർച്ചകൾ  പരാജയപെട്ടതിനെ തുടർന്നാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ തന്നെയാകയും റിലീസ് ചെയ്യുകയെന്ന് തീരുമാനിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Nov 7, 2021, 11:47 AM IST
  • ചിത്രം റിലീസ് ചെയ്യുന്ന ദിവസം തീയറ്ററുകളിൽ പ്രതിഷേധാത്മകമായി തീയേറ്ററുകളിൽ കരിങ്കൊടി കെട്ടുമെന്നാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് (FEOUK)അറിയിച്ചത്.
  • അന്നത്തെ ദിവസം തീയേറ്ററിലെ ജീവനക്കാർ കറുത്ത ബാഡ്ജുകൾ ധരിക്കുമെന്നും അറിയിച്ചു.
  • ഫിയോക്കുമായി നടത്തിയ ചർച്ചകൾ പരാജയപെട്ടതിനെ തുടർന്നാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ തന്നെയാകയും റിലീസ് ചെയ്യുകയെന്ന് തീരുമാനിച്ചത്.
  • ഇതിനെ തുടർന്ന് ഇന്നലെ ചേർന്ന യോഗത്തിലാണ് പ്രതിഷേധം അറിയിക്കാൻ ഫിയോക്ക് തീരുമാനിച്ചത്.
Marakkar Arabikadalinte Simham : മരക്കാർ റിലീസ് ദിവസം തീയേറ്ററുകളിൽ കരിങ്കൊടി കെട്ടാനൊരുങ്ങി തിയേറ്റർ ഉടമകളുടെ സംഘടന ഫിയോക്ക്

Kochi : മരക്കാർ അറബിക്കടലിന്റെ സിംഹം (Marakkar Arabikadalinte Simham)  ഒടിടി പ്ലാറ്റ്‌ഫോമിൽ (OTT Platform) തന്നെയാണ് റിലീസ് എന്ന് അറിയിക്കാത്തതിനെ തുടർന്ന് മോഹൻലാലിനെതിരെ (Mohanlal) പ്രതിഷേധവുമായി തിയേറ്റർ ഉടമകൾ (Theater Owners). ചിത്രം റിലീസ് ചെയ്യുന്ന ദിവസം തീയറ്ററുകളിൽ പ്രതിഷേധാത്മകമായി തീയേറ്ററുകളിൽ കരിങ്കൊടി കെട്ടുമെന്നാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് (FEOUK)അറിയിച്ചത്.

അന്നത്തെ ദിവസം തീയേറ്ററിലെ ജീവനക്കാർ കറുത്ത ബാഡ്ജുകൾ ധരിക്കുമെന്നും അറിയിച്ചു. ഫിയോക്കുമായി നടത്തിയ ചർച്ചകൾ  പരാജയപെട്ടതിനെ തുടർന്നാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ തന്നെയാകയും റിലീസ് ചെയ്യുകയെന്ന് തീരുമാനിച്ചത്. ഇതിനെ തുടർന്ന് ഇന്നലെ ചേർന്ന യോഗത്തിലാണ് പ്രതിഷേധം അറിയിക്കാൻ ഫിയോക്ക് തീരുമാനിച്ചത്.

ALSO READ: Marakkar Arabikadalinte Simham | മരക്കാർ തീയേറ്ററിലേക്ക് ഇല്ല, ഒടിടി റിലീസിന് തന്നെയെന്ന് ഫിലിം ചേംബർ

കഴിഞ്ഞ ദിവസമാണ് ഫിലിം ചേംബർ  വിഷയത്തിൽ ചർച്ച അവസാനിപ്പിച്ചത്. തീയേറ്റർ ഉടമകൾ വിട്ടു വീഴ്ച ചെയ്തിലെന്നും ഫിലിം ചേംബർ വിമർശിച്ചു. നഷ്ടം വന്നാൽ നികത്തണമെന്ന ഉപാധി ഇതോടെ ഫിയോക് തള്ളി എന്നും ഫിലിം ചേംബർ വ്യക്തമാക്കി. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുമെന്ന് കരുതുന്നത്. 100 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രമാണിത്. കഴിഞ്ഞ വർഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്.

ALSO READ: Marakkar Arabikadalinte Simham on OTT : ഒടുവിൽ തീരുമാനമായി; മരക്കാർ തീയേറ്ററുകളിൽ എത്തില്ല; ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയം

പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

ALSO READ: Marakkar Arabikadalinte Simham Release : മരക്കാറിന്റെ തിയേറ്റർ റിലീസിന് 10 കോടി അഡ്വാൻസ് നൽകാമെന്ന് ഫിയോക്ക്

കോവിഡ് മൂലം ചിത്രത്തിൻറെ റിലീസ് പലതവണ നീട്ടിക്കൊണ്ടു പോവേണ്ടി വന്നിരുന്നു. 2020 മാർച്ച് 26-ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.. മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News